അര്‍ക്കനെ കാണാതന്നാദ്യമായാ
സൂര്യകാമിനി കണ്ണീര് തൂകിയോ
പൊന്നിളം ഗാത്രം തെന്നല്‍ തഴുകവേ
അവള് തന് കണ്ഠമിടറിയോ
ആ മനം കാണാന്‍ നിനക്കായില്ലെന്നോ
നിന്നൊര്‍മ്മകള്‍ ചുടു നിശ്വാസങ്ങളായ്
അവള്‍തന്നന്തരംഗം പൂരിതമാക്കവേ
എങ്ങുപോയ് മറഞ്ഞു നീ ദേവാ
ഈ പുലര്‍കാലം മത്രമാണവള്‍ തന് കനവില്‍
മധുരതരമൊരു സ്വപ്നമായ് നീയവള് തന്
അന്തരാത്മാവില്‍ അറിയാതെ നിറയവേ
എങ്കിലും നീ വന്നില്ലല്ലോ ദേവാ, ഒരു നോക്കു കാണാന്‍
മഞ്ഞിന് കണങ്ങള്‍ തീര്‍ത്ത ശയ്യാതല്‍പ്പത്തില്‍
മഞ്ഞപ്പട്ടു പുതച്ചവള്‍ നിനക്കായ് കാത്തിരുന്നു
മഴമേഘങ്ങള്‍ മാറാനായവള്‍ കൈകൂപ്പി നിന്നു
മിഴികള്‍ ചിമ്മാതെ അവള് നിനക്കായ് കാത്തിരുന്നു
അംബരം ചുവന്നില്ല, കിഴക്കുണര്‍ന്നില്ല
മധുരിത സ്വപ്നനങ്ങളൊരായിരം
ആവണിപ്പൂക്കളായ് അവളില്‍ നിറയവേ
അവള് മിഴിനീരോടെ ദേവനായ് കാത്തിരുന്നു
നീയറിയാതാ വഴിത്താരയില്‍ ഹൃദയപുഷ്പ ദലങ്ങള്‍
വിതറി കാത്തിരുന്നതും പിന്നെ നിഷ്ഫലമായൊരാ
കാത്തിരിപ്പിന്നന്ത്യത്തില്‍ സന്ധ്യതന്‍ മടിയില്‍
നീ തലചായ്ക്കവേ അവള് തന് മിഴികള്‍ ഈറനായ്
അര്‍ഹയല്ലെങ്കിലും നിന് രാഗത്തിനായ് കാത്തനേരം
ഒഴിഞ്ഞു മാറിയതെന്തെ സഖേ പിറ്റേന്നംബരമദ്ധ്യേ
അടങ്ങാത്ത കലിയുമായ് നില്ക്കും നിന്നെ കണ്ടവള്‍
മന്ദസ്മിതം പൊഴിച്ചുനിന്‍ ചാരത്തണയും നേരം
കനല് നാവുകളാല്‍ നീയവളെ ചുട്ടെരിച്ചിട്ടും
ആത്മാവിലെ കോണിലെങ്ങോ ഇന്നും
ഒരു തങ്ക വിഗ്രഹം പോല്‍ തിളങ്ങും
നിന് രൂപം ഞാന്‍ കണ്ടുവല്ലോ ദേവാ