Monday, April 16, 2007

ശ്രീ ശിശു എഴുതിയ "ബോധമാണ്‌" എന്ന കവിത




ശ്രീ ശിശു എഴുതിയ "ബോധമാണ്‌" എന്നു തുടങ്ങുന്ന കവിത ഇത്രനാളും ഞാന്‍ കാണാഞ്ഞത്‌ വളരെ കഷ്ടമായി പോയി.

വളരെ അര്‍ത്ഥവത്തായ ഈ കവിത എഴുതിയത്‌ "ശിശു"വാണോ "വന്ദ്യവയോധികന്‍" ആണോ (പ്രായത്തിലല്ല കേട്ടോ) എന്നു സംശയം തോന്നിപ്പോകും.

ഏതായാലും ആ കവിത ഒന്നു ചൊല്ലി പോസ്റ്റ്‌ ചെയ്യുന്നു.



if the ABOVE PLAYER DOESN'T WORK
Pl Click here

Sunday, April 15, 2007

കണിക്കൊന്ന














നിലവിളക്കിന്‍ മുന്നിലെന്‍ പൊന്‍പുഷ്പമഞ്ജരീജാലം
കണികണ്ടുണരാനായ് മനസ്സൊരുങ്ങുമീ മേടപ്പുലരിയില്‍
മലയാള മണ്ണില്‍ സ്വര്‍ണ് ണ ബിന്ദുക്കളായ് പൊഴിയാന്‍
എന്‍ ജന്മമേ കണിയൊരുക്കി കാത്തിരുന്നു ഞാന്‍

ജന്മ ജന്മാന്തരങ്ങളായ് ഞാന്‍ ചെയ്യുമാ തപസ്സിന്‍
സുകൃത പുണ്യമായ്, വരവായ് വീണ്ടുമൊരു വിഷുക്കാലം
മലനാടിനു കണികണ്ടുണരാനായീ പൊന്‍ മലരുകള്‍
ഞാനര്‍പ്പിക്കുന്നെന്‍ കൈനീട്ടമായ്, കാണിയ്ക്കയായ്

എന്‍ കാല്‍ച്ചുവട്ടിലിന്നില്ല ബാല്യത്തിന്‍ പൂക്കൂടകള്‍
ഇന്നില്ല ചുറ്റും കുരുന്നുകള്‍ തന്‍ ആരവങ്ങള്‍
പകരമെന്‍ പുഷ്പിതമാം ചില്ലകളൊടിച്ചെടുക്കുവാന്‍
വെമ്പുന്നോര്‍ നടത്തും വിലപേശലുകള്‍ മത്രം

നേര്‍ത്ത മഞ്ഞിന്‍ കണങ്ങളെന്‍ കണ്ണീരായ് പൊഴിയവേ
അങ്കുരിച്ചതില്ല അവര്‍ തന്‍ മനതാരില്‍ ദയ തെല്ലുമേ
കണ്ടതില്ലവരെന്‍ ഹൃത്തടത്തിലൂറും ചോരപ്പാടുകള്‍
കേട്ടതില്ലവര്‍ വിങ്ങുമെന്‍ മനസ്സിന്‍ തേങ്ങലുകള്‍

എന്‍ ചില്ലകളില്‍ ചേക്കേറി പൊന്‍ പുലരിയില്‍
കാഹളമൂതും വിഷുപ്പക്ഷി തന്‍ മധുരതഗാനമെവിടെ
കൈനീട്ടത്തിനായ് ഉമ്മറത്തെത്തും ചെറുബാല്യമെവിടെ
മേട സംക്രമ സന്ധ്യതന്‍ സിന്ദൂരച്ചെപ്പെവിടെ

കണിവെള്ളരിയും, വാല്‍ക്കണ്ണാടിയും, വിഷുപ്പുലരിയും
സുവര്‍ണ് ണ പുഷ്പങ്ങളും, മലരും, പഴവും നിറദീപവും
നഗരത്തിന് വിഷ്മയങ്ങളാകുമീ ഗ്രാ‍മസൌഭാഗ്യങ്ങളെന്നും
ഓര്‍ക്കാനവര്‍ക്ക് ഐശ്വര്യത്തിന്‍ ഈ പൊന്‍ കണി മാത്രം.

Saturday, April 14, 2007

മേടം പുലരുന്ന നേരം


Click the Play button:




















വിഷുവായിട്ട്‌ ഞാന്‍ എന്തു ചെയ്യും എന്നു വിചാരിച്ചപ്പോള്‍
സാരംഗിയുടെ "മേടം പുലരുന്ന നേരം --" എന്ന കവിത കണ്ടു അതൊന്നു ചൊല്ലി പോസ്റ്റ്‌ ചെയ്യുന്നു.
എല്ലാവര്‍ക്കും വിഷു ആശംസകളോടെ
if the ABOVE PLAYER DOESN'T WORK
Pl Click here