Sunday, February 25, 2007

സാരംഗിയുടെ മിഴിച്ചെപ്പില്‍ എന്ന ഗാനം പണിക്കര്‍ സാര്‍ പാടുന്നു.

മിഴിച്ചെപ്പില്‍ നിന്നു വാര്‍ന്ന
മണിമുത്തൊന്നെടുത്തു ഞാന്‍
‍നിനക്കായി ദേവന്റെ മുന്നില്‍ വയ്ചു
വിതുമ്പുന്ന മനസ്സിന്റെ പടിവാതില്‍ തഴുതിട്ടു
വിട ചൊല്ലുന്നു വഴി പിരിയുന്നു..
(മിഴി)

ആകാശം നിറയുന്ന വര്‍ഷകാല മേഘങ്ങള്‍‍
‍ഹൃദയാംബരത്തിലും നിഴലേകുന്നു
നീയിറുത്ത പൂവിന്റെ നിറം വാര്‍ന്നോരിതളുകള്‍
‍ആത്മാവില്‍ അണയാത്ത ജ്വാലയാകുന്നു..
(മിഴി)

തിരകളിരമ്പുന്ന കടലിന്റെ തീരങ്ങള്‍
‍സമ്മാനമായ്‌ തന്ന ശങ്ഖുടയുന്നു
ഇനിയൊരു വാക്കിന്റെ വേദന പകരുവാന്‍
മടിക്കുന്നു ഞാന്‍, ഈ പടിയിറങ്ങുന്നു...





powered by ODEO

ആദരാഞ്ജലികള്‍

Photobucket - Video and Image Hosting

പി. ഭാസ്കരന്‍ മാഷിനു കവിതാലോകത്തിന്റെയും കവിയരങ്ങിന്റെയും ആദാരാഞ്ജലികള്‍

Saturday, February 24, 2007

St Joseph's College ഇലെ മിസ്‌ ശാന്തി പാടിയതും,

മെഡിസീന്‍ ഫൈനല്‍ ഈയര്‍ പഠിക്കുമ്പോള്‍ ആലപ്പുഴയില്‍ നടന്ന ഒരു ആഘോഷത്തില്‍ ഒരു നാടകത്തിനു വേണ്ടി സംഗീതം കൊടുത്തതും akkaalaththe UnivErsity winner aaya St Joseph's College ഇലെ മിസ്‌ ശാന്തി പാടിയതും, എന്റെ കൂട്ടുകാരായ Dr.Vijayan Violin ലും Dr.Gopikumar തബലയിലും മറ്റും എന്റെ കീബോര്‍ഡിനെ അകമ്പടി ചെയ്ത്‌ അവതരിപ്പിച്ച ഒരു ഗാനം. വളരെ പഴയ കാലത്തെതായതുകൊണ്ട്‌ എഴുതിയ ആളിന്റെ പേരും രണ്ടാമത്തെ സ്റ്റാന്‍സയും ഓര്‍മ്മയില്ല
http://www.geocities.com/indiaheritage/orupathi.mp3

Thursday, February 22, 2007

സ്വപ്നത്തിന്‍ ചില്ലുജാലകം തുറന്നു

പൊതുവാളന്റെ സ്വപ്നത്തിന്‍ ചില്ലുജാലകം തുറന്നു എന്ന കവിതയുടെ ആദ്യഭാഗം ഒന്നു ഈണമിട്ടു പാടിനോക്കിയതാണ്‌. ആരെങ്കിലും ശബ്ദമാധുര്യമുള്ള പാട്ടുകാര്‍ പാടിയിരുന്നെങ്കില്‍ എന്നാശിക്കുന്നു.
http://www.geocities.com/indiaheritage/swapnam.mp3

Saturday, February 03, 2007

ഓര്‍മ്മച്ചെപ്പ്

ഋതുമാറി കാലം പിന്നെയുമീവഴിവന്നു
വസന്തത്തിന്‍ മഞ്ഞിന്‍ കണമായ്
പുല്‍നാമ്പുകളില്‍ മുത്തുകള്‍ തിളങ്ങി
രാവിലെവിടെയോ പാല പൂത്തുലഞ്ഞു
കാറ്റിലെന്നെ മദിപ്പിക്കും പാലപ്പൂമണം
മനസ്സിന്‍ വിഷാദമകറ്റും ചന്ദ്രികരാവ്
മെയ്യിന്‍ തപം താഴ്ത്തും കുളിര്‍കാറ്റ്
പടികടന്നെത്തുന്ന ആ‍തിരപ്പാട്ട്
ഇന്നിന്റെ സുഗന്ധം ഇന്നലെയ്ക്കു വഴിമാറി
രഥമുരുളും വഴികളില്‍ ഇന്നലെയുടെ കാവല്‍ക്കാര്‍
സര്‍പ്പപ്പാട്ടിന്‍ ഈരടികളില്‍ ശോകത
സംഭ്രമനിറങ്ങളിലിഴഞ്ഞെത്തും കരിനാഗം
എണ്ണവരണ്ട് കരിന്തിരി കത്തിയ
നിലവിളക്കില്‍ ചിറകു കരിഞ്ഞ ശലഭം
ദൂരക്കണ്ണുമായ് ഉമ്മറത്തിണ്ണയില്‍
ആരെയൊ കാത്തിരുന്ന ബാല്യവിരഹം
ശാപവചനങ്ങളിരുള്‍ മൂടിയ അഗ്രഹാരം
ഓര്‍മ്മകളില്‍ വിശപ്പിന്റെ വിറയല്‍
കണ്ഠത്തില്‍ ദാഹത്തിന്റെ വരള്‍ച്ച
മനസ്സില്‍ നിര്‍വ്വികാരതയുടെ മരവിപ്പ്
പുറകോട്ടിനിയും ഉരുളാന്‍ മടിയ്ക്കുന്ന
ഓര്‍മ്മരഥം വേരുകളില്‍ തട്ടി നിന്നു.

‌‌‌‌‌‌‌‌‌‌‌‌‌‌‌
(എന്റെ ബ്ലോഗിലും ഇതിട്ടിട്ടുണ്ട്)