Sunday, April 15, 2007

കണിക്കൊന്ന


നിലവിളക്കിന്‍ മുന്നിലെന്‍ പൊന്‍പുഷ്പമഞ്ജരീജാലം
കണികണ്ടുണരാനായ് മനസ്സൊരുങ്ങുമീ മേടപ്പുലരിയില്‍
മലയാള മണ്ണില്‍ സ്വര്‍ണ് ണ ബിന്ദുക്കളായ് പൊഴിയാന്‍
എന്‍ ജന്മമേ കണിയൊരുക്കി കാത്തിരുന്നു ഞാന്‍

ജന്മ ജന്മാന്തരങ്ങളായ് ഞാന്‍ ചെയ്യുമാ തപസ്സിന്‍
സുകൃത പുണ്യമായ്, വരവായ് വീണ്ടുമൊരു വിഷുക്കാലം
മലനാടിനു കണികണ്ടുണരാനായീ പൊന്‍ മലരുകള്‍
ഞാനര്‍പ്പിക്കുന്നെന്‍ കൈനീട്ടമായ്, കാണിയ്ക്കയായ്

എന്‍ കാല്‍ച്ചുവട്ടിലിന്നില്ല ബാല്യത്തിന്‍ പൂക്കൂടകള്‍
ഇന്നില്ല ചുറ്റും കുരുന്നുകള്‍ തന്‍ ആരവങ്ങള്‍
പകരമെന്‍ പുഷ്പിതമാം ചില്ലകളൊടിച്ചെടുക്കുവാന്‍
വെമ്പുന്നോര്‍ നടത്തും വിലപേശലുകള്‍ മത്രം

നേര്‍ത്ത മഞ്ഞിന്‍ കണങ്ങളെന്‍ കണ്ണീരായ് പൊഴിയവേ
അങ്കുരിച്ചതില്ല അവര്‍ തന്‍ മനതാരില്‍ ദയ തെല്ലുമേ
കണ്ടതില്ലവരെന്‍ ഹൃത്തടത്തിലൂറും ചോരപ്പാടുകള്‍
കേട്ടതില്ലവര്‍ വിങ്ങുമെന്‍ മനസ്സിന്‍ തേങ്ങലുകള്‍

എന്‍ ചില്ലകളില്‍ ചേക്കേറി പൊന്‍ പുലരിയില്‍
കാഹളമൂതും വിഷുപ്പക്ഷി തന്‍ മധുരതഗാനമെവിടെ
കൈനീട്ടത്തിനായ് ഉമ്മറത്തെത്തും ചെറുബാല്യമെവിടെ
മേട സംക്രമ സന്ധ്യതന്‍ സിന്ദൂരച്ചെപ്പെവിടെ

കണിവെള്ളരിയും, വാല്‍ക്കണ്ണാടിയും, വിഷുപ്പുലരിയും
സുവര്‍ണ് ണ പുഷ്പങ്ങളും, മലരും, പഴവും നിറദീപവും
നഗരത്തിന് വിഷ്മയങ്ങളാകുമീ ഗ്രാ‍മസൌഭാഗ്യങ്ങളെന്നും
ഓര്‍ക്കാനവര്‍ക്ക് ഐശ്വര്യത്തിന്‍ ഈ പൊന്‍ കണി മാത്രം.

13 comments:

ഗായത്രി said...

നാടെങ്ങും കാലം തെറ്റിപ്പൂത്ത കണിക്കൊന്നകള്‍. വിഷുവിനു മുന്‍പേ അവ പൂത്തുലഞ്ഞു എങ്കിലും
ഒരു വറ്ഷം മുഴുവന്‍ കൊടും തപസ്സ് ചെയ്ത് ഒടുവില്‍ മേടപ്പുലരിയില്‍ പൊന് കണിയ്ക്കായി സുവര്‍ണ്ണ മലരുകളൊരുക്കി കാത്തിരിക്കുന്ന കണിക്കൊന്നകള്‍ക്കായി ഈ കവിത സമര്‍പ്പിക്കുന്നു.

ചിദംബരി said...

ബൂലോകത്തെ എന്റെ ആദ്യ കണി..

Unknown said...

ഗാ‍യത്രി ,
വളരെ നന്നായിരിക്കുന്നു ഈ വിഷുക്കൈനീട്ടം
നന്ദി ഒരുപാടൊരുപാട്
വിഷു ആശംസകളോടെ

Rasheed Chalil said...

ഗായത്രി അസ്സലായിരിക്കുന്നു. വിഷു ആശംസകള്‍.

ഗായത്രി said...

ചിദംബരി, പൊതുവാള്‍, ഇത്തിരിവെട്ടം,
വളരെ നന്ദി വായിച്ചതിനും വിലയിരുത്തിയതിനും.

ഇട്ടിമാളു അഗ്നിമിത്ര said...

കാലം തെറ്റിയത് കണിക്കൊന്നക്കു മാത്രമല്ലല്ലോ .. ഏപ്രില്‍ പതിനാല്‍ വിഷുവെന്ന് കുഞ്ഞു നാളിലെ മനസ്സില്‍ എഴുതിവെച്ചതും മാറ്റേണ്ടിവന്നില്ലെ

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

നല്ല പോസ്റ്റ്. മികച്ച മലയാളം പോസ്റ്റുകള്‍ക്കുള്ള പ്രതിമാസ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി താങ്കള്‍ക്കിഷ്ടമുള്ള പോസ്റ്റ് വിടരുന്നമൊട്ടുകളില്‍ (http://vidarunnamottukal.blogspot.com) പ്രസിദ്ധീകരിക്കുക. വിടരുന്ന മൊട്ടുകളില്‍ താങ്കള്‍ അംഗമല്ലെങ്കില്‍ vidarunnamottukal@gmail.com ലേക്ക് ഒരു ഇമെയില്‍ അയക്കുക. വിടരുന്നമൊട്ടുകളില്‍ നിന്നും താങ്കള്‍ക്കു blog invitation ലഭിക്കുന്നതാണ്. എല്ലാ വിഭാഗത്തില്‍ പെട്ട പോസ്റ്റുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. ഏപ്രില്‍ മാസത്തെ മത്സരത്തിനുള്ള പോസ്റ്റുകള്‍ 30.4.2007നകം വിടരുന്നമൊട്ടുകളില്‍ പ്രസിദ്ധീകരിക്കുക. വിജയികള്‍ക്ക് www.mobchannel.com ന്റെ book store സെക്ഷനില്‍ നിന്നും ഇഷ്ടമുള്ള 2 മലയാള പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാം.

Jyothirmayi said...

ഗായത്രി :)

“എന്തിനറിയാതെ കണിക്കൊന്ന പൂത്തു വീണ്ടും
മന്നിലുണ്ടോ നന്മകള്‍ തന്‍ തുള്ളികള്‍ വറ്റാതെ!”

എന്ന വരികള്‍ (ഓ.എന്‍.വി?)ഓര്‍മ്മിപ്പിച്ചു ഗായത്രിയുടെ കവിത. നന്ദി

ജ്യോതിര്‍മയി.

ഗായത്രി said...

ഇട്ടിമാളൂ, വിടരുന്ന മൊട്ടുകള്‍, ജ്യോതിടീച്ചര്‍, നന്ദി.:)

അനൂപ് അമ്പലപ്പുഴ said...

ഇങ്ങനെ കവിത എഴുതുക ആണ്‍ തങ്കളുറ്ടെ ശൈലി എങ്കില്‍ ഈ കവിയരങ്ങില്‍ വല്ലപ്പോഴും പങ്കെടുക്കാന്‍ എനിക്കും താല്പര്യമുണ്ട്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അനൂപ് അമ്ബലപ്പുഴ. said...
ഇങ്ങനെ കവിത എഴുതുക ആണ്‍ തങ്കളുറ്ടെ ശൈലി എങ്കില്‍ ഈ കവിയരങ്ങില്‍ വല്ലപ്പോഴും പങ്കെടുക്കാന്‍ എനിക്കും താല്പര്യമുണ്ട്.

Pl give your email id for sending invitation

രാജന്‍ വെങ്ങര said...

എനിക്കിഷ്ട്ടായി ട്ടാ.....

Mahesh Cheruthana/മഹി said...

ഗാ‍യത്രി ,
കണിക്കൊന്ന വളരെ നന്നായിരിക്കുന്നു!