സ്വരരാഗസാന്ദ്രമാം ഈ നീലരാവില്‍
സ്വപ്നങ്ങളണയുമീ പ്രണയനിലാവില്‍
കുളിരല പെയ്യുന്ന മന്ദസമീരന്‍
കുമുദേ നിന്‍ സന്ദേശമോ വന്നു നല്‍കി .
ഹൃദയതാളം നല്‍കി ചിട്ടപ്പെടുത്താം
നിറമാര്‍ന്ന മോഹത്തിന്‍ നളിനദളങ്ങള്‍
ഋതുഭേദമറിയാതെ കാലത്തിന്‍ രഥചക്ര-
മുരുളുന്നു പ്രിയസഖീ നാമൊന്നായ്ത്തീരാന്‍.
ശ്രുതിയിടാന്‍ നീയെന്നും കൂടെയുണ്ടെങ്കില്‍
ശ്രീരാഗമായ് പെയ്തുനിറയാം നമുക്കെന്നും,
ശ്രാവണപൌര്‍ണ്ണമിത്തിങ്കളും താരവും
ശ്രവണസുഖത്തിനായ് കാതോര്‍ത്തിരിക്കും.
N B:ഇതു ചിട്ടപ്പെടുത്താന്‍ ആരെങ്കിലുമുണ്ടെങ്കില്‍ മുന്നോട്ടു വരാം
Subscribe to:
Post Comments (Atom)
2 comments:
ഗാനം നന്നായിട്ടുണ്ട്.
പൊതുവാളന്റെ കവിയരങ്ങില്‍ തന്നെ പകര്‍ത്തിയിട്ടുള്ള സ്വരരാഗസാന്ദ്രമാം എന്ന ഗാനം
ഈ ഗാനം 2007 ജനുവരി മാസത്തില്‍ പ്രസിദ്ധം ചെയ്തിരുന്നതാണ്. പക്ഷെ അന്ന് Odeo യുടെ സഹായത്തില്‍ ആയിരുന്നു. അത് ഇപ്പോള്‍ കേള്‍ക്കുവാന്‍ സാധിക്കില്ല തുകൊണ്ട് ഒരു വിഡ്ശ്യൊ ആക്കി ഇപ്രകാരം പോസ്റ്റുന്നു
ബ്ലോഗിലെ കവിതകള്‍ ഈണം ചെയ്തു പാടി - ഒരു കൂട്ടായ്മ പ്രവര്‍ത്തിപ്പിക്കാം എന്ന ആശയം ഇതില്‍ നിന്നാണു തുടങ്ങിയത് എന്നു വേണമെങ്കില്‍ പറയാം.
Post a Comment