Wednesday, September 20, 2006

കവികള്‍ക്കും, കവിതകള്‍ക്കുമായി ഒരു ബ്ലോഗ്

പ്രിയ ബൂലോഗരെ,
നിങ്ങളുടെ കവിതകള്‍ എഴുതുവാനും, അത് ചൊല്ലി പകര്‍ത്തുവാനുമായി
ഒരു ബ്ലോഗ് തുടങ്ങുന്നു.
എല്ലാവരുടെയും ബ്ലോഗുകളില്‍ പോയി കവിതകള്‍ വായിക്കുന്നതിനു പകരം, ഒരു ബ്ലോഗില്‍ എല്ലാ കവിതകളും വായിക്കാന്‍
കഴിയും എന്നതാണ് ഞാന്‍ കാണുന്ന പ്രയോജനം.

ഈ ബ്ലോഗില്‍ കവിതകള്‍ എഴുതുവാനും, കവിതകള്‍ ചൊല്ലുവാനും ആഗ്രഹിക്കുന്നവര്‍ അംഗമാകാന്‍ ഇ-തപാല്‍ മേല്‍‌വിലാസം
എനിക്കയച്ച് തരുക.
താഴെ കാണുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1. ഈ ബ്ലോഗ് കവിതകള്‍ക്ക് മാത്രമായുള്ളതാണ്.
2. നിങ്ങളുടെ കവിതകള്‍ നിങ്ങള്‍ക്ക് എഴുതുന്നതോടൊപ്പം അതു ചൊല്ലിയും പകര്‍ത്താം.
anamgari@gmail.com

12 comments:

അനംഗാരി said...

കവികള്‍ക്കും കവിതകള്‍ക്കുമായി ഒരു ബ്ലോഗ്.

ജ്യോതിര്‍മയി said...

അനംഗാരിമാഷേ,
നല്ല സംരംഭം. നല്ല നല്ല കവിതകളെക്കൊണ്ട്‌ നിറയട്ടെ ഈ അരങ്ങ്‌. ചേര്‍ന്നാലോ എന്നൊരാലോചനയുണ്ട്‌. ഭാവിയില്‍ കവിതയെഴുതാന്‍ ഒരു പ്രചോദനമാവൂലോ. ആലോചിയ്ക്കാന്‍ കുറച്ചുകൂടി സമയം വേണം. നന്ദി.

-സു‍-|Sunil said...

അപ്പളേ അനംഗാരീ, ഞങ്ങള്‍ ഒന്ന്‌ തുടങിയിട്ടുണ്ട്‌ നോക്കൂ http://kaviyarangu.blogspot.com/ ആകെ കുഴപ്പമായീല്ലോ. -സു-

Anonymous said...

അതവിടെ കുറേക്കാലമായി അനക്കം ഇല്ലാതെ കുറെ കോണ്ട്രിബൂട്ടേര്‍സുമാത്രമായി കിടക്കുകയല്ലെ?
ഇതെങ്കിലും ഒന്നു അനങ്ങട്ടെ സൂ.

മയ്യഴി said...

കവിതകള്‍ക്കായി ഒരു വെബ്ബ് മാസികയുണ്ടല്ലോ.
ഹരിതകം. അതിലേക്ക് ഒരു ലിങ്ക് കൊടുക്കുന്നത് ഉചിതമായിരിക്കും

-സു‍-|Sunil said...

അയ്യയ്യോ അതനക്കമില്ലാതെ കിടക്കുകയൊന്നുമല്ല. ഒരുപാട്‌ പണികള്‍ അതിന്റെ പിന്നിലില്ലേ?അനങും അതനങ്ങും ന്നേ. ബ്ലോഗുമാത്രമല്ലല്ലൊ നമ്മുടെ ജോലി!-സു-

അനംഗാരി said...

സുനില്‍,
ക്ഷമിക്കണം. ഇങ്ങനെയൊരു ബ്ലോഗ് ഉള്ളതായി ഞാന്‍ അറിഞ്ഞിരുന്നില്ല. എന്റെ ആശയം ഞാന്‍ ശനിയനുമായി പങ്കുവെച്ചു. ശനിയന്‍ നല്ല സംരഭമാണെന്ന് പറയുകയും ചെയ്തു. അതുകൊണ്ടാണ് തുടങ്ങിയത്.എന്തായാലും ഞാന്‍ ഈ ബ്ലോഗ് നിര്‍ത്താം.അറിയാതെ പറ്റിയതാണ്. ക്ഷമിക്കുമല്ലോ?ഞാന്‍ ഉദ്ദേശിച്ചത് കവിത എഴുതുന്നവര്‍ക്ക് സ്വന്തമായി കവിത ചൊല്ലാനും, കവിത എഴുതി പകര്‍ത്തുവാനും ആണ്‍. അങ്ങിനെ വന്നാല്‍ കവിതകള്‍ ഒരുമിച്ച് വായിക്കാന്‍ കഴിയുമല്ലോ?.തന്നെയുമല്ല കവിതകള്‍ എഴുതുന്നവരുടെ ബ്ലോഗിലേക്ക് വായനക്കാര്‍ക്ക് നേരിട്ട് പോകുകയും ചെയ്യാമല്ലോ?

ജ്യോതിര്‍മയിക്കും, മയ്യഴിക്കും സുനിലിനും നന്ദി.

പാര്‍വതി said...

അനംഗാരീ, ഇനിയിത് ഉപേക്ഷിക്കേണ്ട,നാഥനുള്ള ഒരു കളരിയായി തുടങ്ങിയ സ്ഥിതിക്ക് നടത്തി നോക്കാം,സുനില്‍ ക്ഷമിക്കുക,നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് ഇത് ഉഷാറാക്കിയെടുത്ത് കൂടെ..

-പാര്‍വതി.

:-)

Paul said...

സുഹൃത്തേ,
ഇതിങ്ങനെ തുടരട്ടേ... ആശയപരമായി രണ്ടും രണ്ട് രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. കവിയരങ്ങ് എന്ന പേര്‍ കൂടുതല്‍ യോജിക്കുക താങ്കളുടെ സംരംഭത്തിനാണ്‍. നിര്‍ഭാഗ്യവശാല്‍ രണ്ടും തുടങ്ങിയത് ഒരേ ദിവസം ആണെന്നു മാത്രം!

ഭാവുകങ്ങള്‍!!!

സുനില്‍ said...

പൊളെ, മലയാളകവിതയുടെ ഭാഗ്യമല്ലേ ഇതൊക്കേ? അനംഗാരി, തുടരട്ടെ അങനെ തന്നെ... ഇനി കഥകള്‍‌ക്കും കൂടെ ഒന്ന്.. അതുംവായിച്ചു കേള്‍‌പ്പിക്കുന്ന ഒന്ന്‌. ഇംഗ്ലീഷിലുള്ള മാതിരി.. -സു-

Anonymous said...

ശ്രീമാന്‍ അനംഗാരിക്കു നൂറ്റൊന്നാണു ആയുസ്സ്‌. ഇത്തരമൊരു ബ്ലോഗ്‌ ഉണ്ടെന്നതും, സു-വിന്റെ മറ്റൊരു ബ്ലോഗ്‌ ഇതേ ലക്ഷ്യത്തില്‍ ഉള്ളതുമൊക്കെ ഈയുള്ളവനു, ഒരു തുടക്കക്കാരനെന്ന നിലയില്‍ പുതിയ കാര്യങ്ങളാണു. എന്തായാലും ഉഗ്രന്‍ ആശയം. നന്ദി.

ഞാന്‍ പുതിയ ആളാണു മാഷേ.'മൈനാഗന്‍'. ഒരു ബ്ലോഗ്‌ ഇതേ പേരില്‍ തുടങ്ങിയിട്ടുണ്ട്‌.ഒന്നു ലിങ്ക്‌ ചെയ്തു ബ്ലോഗ്‌ ലിസ്റ്റില്‍ പെടുത്തിയാല്‍ കൊള്ളാമായിരുന്നു. നന്ദി.

പൊതുവാള് said...

പ്രിയ അനംഗാരി, കവികള്‍ക്കും കവിതകള്‍ക്കുമായുള്ള ഈ ബ്ലോഗില്‍ കുറെ കമന്റുകളല്ലാതെ മറ്റൊന്നും കാണാനില്ലല്ലൊ?. രണ്ടുമാസമായിട്ടും കവികളൊന്നും എത്തിയില്ലെന്നോ കവിയരങ്ങിനായി,ഏതായാലും തുടങ്ങിയേടത്തുതന്നെ നില്‍ക്കാതെ മുന്നോട്ടു പോകണം എന്നാണ് എന്റെഅഭിപ്രായം.