Sunday, July 13, 2008

തത്തമ്മയില്‍ വന്ന ഗണേശസ്തുതി

ശ്രീനാരായണഗുരുദേവന്റെ കൃതിയായ, തത്തമ്മയില്‍ വന്ന ഗണേശസ്തുതി ചെറുതായി ഒരീണമിട്ടു കൊണ്ടു നടക്കുയായിരുന്നു.
അത്‌ റെകോര്‍ഡ്‌ ചെയ്യാന്‍ സൗകര്യം കിട്ടിയില്ല. അപ്പൊഴാണ്‌ മൂത്ത മകന്‍ ഒരു ദിവസത്തേക്ക്‌ എത്തിയത്‌.

കീബോര്‍ഡ്‌ നേരെ അവനെ ഏല്‍പിച്ചു. ഈണം ഇതാണെന്നു പറഞ്ഞുകൊടുത്തു. മൊത്തം രണ്ടു മണിക്കൂര്‍ കൊണ്ടൊപ്പിച്ചെടുത്തു. പശ്ചാത്തലമൊക്കെ അവന്റെ യുക്തിക്കു വിട്ടുകൊടുത്തു.

പോരാഴികകള്‍ ക്ഷമിക്കുമെന്ന വിശ്വാസത്തോടെ

Get this widget | Track details | eSnips Social DNA

12 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

ഇതു കേള്‍ക്കാന്‍ സാധിക്കുന്നില്ലല്ലോ പണിക്കര്‍ ജീ.

പാര്‍ത്ഥന്‍ said...

ആദ്യമായാണ്‌ ഗുരുദേവന്റെ 'ഗണേശസ്തുതി' ചൊല്ലി കേള്‍ക്കുന്നത്‌.

ചുള്ളിക്കാലെ ബാബു said...

നന്നായിരിക്കുന്നു മാഷേ, ഇതിന്റെ mp3അയച്ചുതരുവാന്‍ അപേക്ഷിക്കുന്നു.

KUTTAN GOPURATHINKAL said...

പണിക്കര്‍‌ജീ, (ഞാനുമങ്ങിനെ വിളിയ്ക്കട്ടെ)
എനിയ്ക്കൊരുപാടിഷ്ടായി. ശബ്ദത്തിലെ ആത്മാര്‍ഥത, ഉച്ചാരണത്തിലെ സ്ഫുടത, റെന്‍ഡറിങ്ങിലെ ലാളിത്യം എല്ലാം വളരെ നന്നായിരിയ്ക്കുന്നു. ഒരു ഭക്തന്‍ ആലപിയ്ക്കുന്ന ഭജന പോലെത്തന്നെ തോന്നി..

ഗീത said...

ഗണേശസ്തുതി വളരെ നന്നായിരിക്കുന്നു. ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുമോ? പിന്നെ ലിറിക്സ് കൂടി എഴുതുമോ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ജ്യോതിര്‍മ്മയി കേട്ടു കാണുമെന്നു വിശ്വസിക്കുന്നു

പാര്‍ത്ഥന്‍ ജീ അപ്പോള്‍ തേങ്ങ അടിക്കണം
ബാബുജീ, ഒരബദ്ധം പറ്റി . ഇതു പോസ്റ്റു ചെയ്തു കഴിഞ്ഞ്‌ എന്റെ PC ഒരിക്കല്‍ കൂടി ഫോര്‍മാറ്റ്‌ ചെയ്യേണ്ടി വന്നു. ഇതിന്റെ MP# പോയിട്ട്‌ ഒരു MP! പോലും ഇല്ല സോറി. എന്നല്‍ അത്‌ esnips ല്‍ നിന്നും Download ചെയ്യത്തക്കവണ്‍നം ആക്കുവാന്‍ നോക്കി. അതും തഥൈവ- പണ്ട്‌ അതിനൊരു Option ഉണ്ടായിരുന്നു എന്നാണോര്‍മ്മ-ഇപ്പോള്‍ കാണുന്നില്ല. ഇനി അത്‌ ആരെങ്കിലും സഹായിച്ചാല്‍ വീണ്ടും ശ്രമിക്കാം. അല്ലെങ്കില്‍ ഒന്നു കൂടി പാടി വേറെ ഒരെണ്ണം ഉണ്ടാക്കാം
കുട്ടന്‍ ജീ നന്ദി
ഗീത റ്റീച്ചര്‍ മുകളില്‍ എഴുതിയത്‌ കണ്ടല്ലൊ. ആരെങ്കിലും സഹായിക്കട്ടെ. നന്ദി

mayilppeeli said...

വരികളില്‍ മാത്രമല്ല ശബ്ദത്തിലും ഭക്തി നിറഞ്ഞു നില്‍ക്കുന്നു....മയില്‍പ്പീലി

Sureshkumar Punjhayil said...

:) :) :)

Dr. Prasanth Krishna said...

ഇന്ത്യന്‍ ഹെറിറ്റേജ് നന്നായിട്ടുണ്ട് ചൊല്‍ക്കാഴ്‌ച. എന്റെ വീട്ടില്‍ സന്ധ്യാ ദീപം തെളിച്ച് ഭജിക്കുന്ന ഒരു കീര്‍ത്തനം ആണിത്. ചെറുപ്പത്തില്‍ മന:‌പ്പാഠമായിരുന്നു. MP3 യുടെ ലിങ്ക് തന്നതില്‍ നന്ദി.

ലിറിക്സ് എന്റെ ബ്ലോഗില്‍ ഉണ്ട്. ദാ ഇവിടെ ക്ലിക് ചെയ്താല്‍ കിട്ടും. ഗീതടിച്ചര്‍ ചോദിച്ചിരിക്കുന്നതിനാല്‍ ഇവിടെ ലിങ്ക് ഇടുന്നു വന്നു മാത്രം.

തത്തമ്മ said...

സാഹിത്യം ഇവിടെയുണ്ട്

shankara said...

ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണകൃതികള്‍ ഇപ്പോള്‍ മലയാളത്തില്‍ pdf ഇ-ബുക്കായി ലഭ്യമാണ്.

http://malayalamebooks.wordpress.com/2009/07/13/sri-narayana-guru/

സുജനിക said...

അസ്സലായിട്ടുണ്ട്. ശരിക്കും ഭജനയുടെ സുഖം.ഭക്തി.അഭിനന്ദനം.