Saturday, November 24, 2007

ഹരിയണ്ണന്റെ സര്‍ഗസന്ധ്യ എന്ന കവിത

ഹരിയണ്ണന്റെ

സര്‍ഗസന്ധ്യ എന്ന കവിത.

എനിക്ക്‌ കവിത ചൊല്ലലില്‍ കഴിവൊട്ടും തന്നെ ഇല്ല. ശ്രീ അനംഗാരി തുടങ്ങിയ മഹാന്മാരാണ്‌ അതില്‍ വിദഗ്ദ്ധര്‍.
അതുകൊണ്ട്‌ ഈ അവിവേകം ക്ഷമിക്കുമല്ലൊ
O T ഹരിയണ്ണന്‍ എന്നു വിളിച്ചാല്‍ ഗുരുത്വദോഷം വരുമോ? :) :)

Get this widget | Track details | eSnips Social DNA

13 comments:

ഹരിയണ്ണന്‍@Hariyannan said...

നന്ദി..നന്ദി..ഒരായിരമല്ല,ഒരു കോടിയുമല്ല!!
കോടാനുകോടി നന്ദി!!

എന്റെ വരികള്‍ക്ക് ഞാന്‍ മനസ്സിലുറപ്പിച്ചിരുന്ന ഭാവങ്ങളോടെ ഡോക്ടര്‍ ശബ്ദജീവന്‍ നല്‍കിയതുകേട്ട് എന്റെ കണ്ണുകള്‍ നിറയുന്നു...

ഇതിലുമേറെ എനിക്കിനിയെന്തുകിട്ടാനാണ് ദൈവമേ?!

മാണിക്യം said...

“.....നെഞ്ചിലെ തീക്കനല്‍‌കൂട്ടില്‍ നിന്നൊരുപിടി-
വാരിഞാന്‍ മാനത്തെറിഞ്ഞതിനാലെയോ,
സന്ധ്യ ചുവന്നുനിറഞ്ഞൂ മാനത്തുമെന്നുള്ളിലും!.”

ഹരിയുടെ ‘സര്‍ഗസന്ധ്യ’ ഈ കവിത
ഞാന്‍ വളരെ ഇഷ്ടപ്പെട്ടൊന്നാണ്.
ഇന്നു ആ കവിത ഡോക്ടര്‍ പണിക്കര്‍
ചൊല്ലി കെട്ടപ്പോള്‍‌ ആണ് കവിതക്ക് ജീവന്‍ വച്ചത്. കവിത അതര്‍ഹിക്കുന്നാ വികാര പകര്‍ച്ചയോടെ ചൊല്ലിയിരിക്കുന്നു,
വാക്കുകള്‍‌ മനസ്സിലേക്ക് ആഴത്തില്‍‌
ചുഴ്ന്ന് ഇറങ്ങുന്നു.

എങ്ങാനാ പറയണ്ട്തു എന്നു അറിയില്ല
ഒത്തിരി ഇഷ്ടായി !

അനംഗാരി said...

നന്നായിട്ടുണ്ട്.ഇനി എന്റെ അനംഗാരി എന്ന ബ്ലോഗ് പൂട്ടാം.അല്ലെ?:)
കവിതകള്‍ ഇങ്ങിനെ വരട്ടെ.കവിയരങ്ങ് ഒന്നുണരട്ടെ.

പുതിയ കവികളെയും മെംബര്‍മാരായി ചേര്‍ക്കാം.അംഗത്വത്തിന് അപേക്ഷിക്കാം.

വേണു venu said...

നല്ല വരികള്‍‍ നല്ല ശബ്ദത്തില്‍‍ നല്ല ഇമ്പത്തില്‍ ചൊല്ലി കേള്‍ക്കുക എന്നതു തന്നെ മനോഹരം എന്ന വാക്കില്‍‍ ഒതുക്കാം, അല്ലേ.
പണിക്കരു സാറിനും ഹരി അണ്ണനും ആശംസകള്‍‍.:)

Unknown said...

നന്നായി, വളരെ! കവിതയും ആലാപനവും!!

ഹരിയണ്ണന്‍@Hariyannan said...

അനംഗാരി പറഞ്ഞപോലെ ഈ അരങ്ങില്‍ അംഗത്തത്തിനുള്ള ഒരപേക്ഷ ദേ ഈ മേശപ്പുറത്തുവക്കുന്നു.
ദയവായി പരിഗണിച്ചാലും...

r.harilal@gmail.com

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കത്തുന്ന അഗ്നികാണണമെന്നില്ലാ..
ആ തിരയില്‍ ഒലിച്ചുപോയാല്‍ മതിയായിരുന്നു..
കാലത്തിന്റെ കളിയരങ്ങില്‍ പെട്ട് ജീവിതം ഹോമുക്കണമായിരിക്കും.

ഗീത said...

ഹരിയണ്ണന്റെ എല്ല കവിതകളും വായിച്ചു. എന്തു ഗംഭീര കവിതകളാ!
ഇതോടൊപ്പം തന്നെ നര്‍മ്മകവിതയും എഴുതാന്‍ കഴിയുന്നല്ലോ?

ലിറ്റില്‍ ലിറിക്സ്ല്‍ ഹരിയണ്ണന്‍ എഴുതിയ ഇംഗ്ലയാളം കവിത വായിച്ചു ദെ ഇവിടൊരാള്‍ പൊട്ടിപൊട്ടി ചിരിക്കുന്നു...
ഒരു പേപ്പറിലേക്ക് എഴുതിയെടുത്തിരിക്കയാണ്, വിണ്ടൂം വായിച്ചു ചിരിക്കാന്‍....

സര്‍ഗ്ഗസന്ധ്യ എന്ന ഈ കവിത ചൊല്ലിയതും കേട്ടു. അതും വളരെ ഗംഭീരം.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

............വളരെ ഗംഭീരം..............

ഹരിയണ്ണന്‍@Hariyannan said...

നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ..
വാക്കുകള്‍ കൊണ്ടുഞാന്‍ കാട്ടിയവികൃതിയെ
ശബ്ദജീവന്‍ നല്‍കിയുണര്‍ത്തിയ ഡോക്ടര്‍ക്കോ..
നന്മയൂറുന്ന വാക്കുകളാനെള്ളവുമീ ബ്ലോഗും നിറക്കുമെന്‍ നിറസൌഹൃദങ്ങള്‍ക്കോ..

കവിതയല്ല...പ്ലീസ്!! :)

ഹരിയണ്ണന്‍@Hariyannan said...

“വാക്കുകളാനെള്ളവുമീ ബ്ലോഗും “
എന്നത്
വാക്കുകളാലെന്നുള്ളവുമീ ബ്ലോഗും
എന്ന് തിരുത്തിവായിക്കുക...
ഷെമി..ഒന്നു ഷെമി!!

ഗീത said...

കവിത തന്നെ...
കമന്റിലെഴുതിയ കവിതയും എന്തു നന്നായിരിക്കുന്നു!

മയൂര said...

കവിതയും ആലാപനവും വളരെ നന്നായി...
പണിക്കര്‍ സാറിനും ഹരിയണ്ണനും ആശംസകള്‍‍.:)