Thursday, February 22, 2007

സ്വപ്നത്തിന്‍ ചില്ലുജാലകം തുറന്നു

പൊതുവാളന്റെ സ്വപ്നത്തിന്‍ ചില്ലുജാലകം തുറന്നു എന്ന കവിതയുടെ ആദ്യഭാഗം ഒന്നു ഈണമിട്ടു പാടിനോക്കിയതാണ്‌. ആരെങ്കിലും ശബ്ദമാധുര്യമുള്ള പാട്ടുകാര്‍ പാടിയിരുന്നെങ്കില്‍ എന്നാശിക്കുന്നു.
http://www.geocities.com/indiaheritage/swapnam.mp3

6 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പൊതുവാളന്റെ സ്വപ്നത്തിന്‍ ചില്ലുജാലകം തുറന്നു എന്ന കവിതയുടെ ആദ്യഭാഗം ഒന്നു ഈണമിട്ടു പാടിനോക്കിയതാണ്‌. ആരെങ്കിലും ശബ്ദമാധുര്യമുള്ള പാട്ടുകാര്‍ പാടിയിരുന്നെങ്കില്‍ എന്നാശിക്കുന്നു.
http://www.geocities.com/indiaheritage/swapnam.mp3

അനംഗാരി said...

പണിക്കര്‍ സാറെ, ഇതു മനോഹരമായിട്ടുണ്ട്.മുഴുവാനായി ഇങ്ങ്‌ട് പോരട്ടെ.ഓഡിയോ.കോമില്‍ പോസ്റ്റുന്നത് നന്നായിരിക്കും.എനിക്ക് അയച്ചാലും മതി.ഞാന്‍ ഇവിടെ പകര്‍ത്താം.അഭിനന്ദനങ്ങള്‍.(തബല വെച്ചുള്ളതും നന്നായിരുന്നു.അതിനെന്തു പറ്റി?)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതിന്റെ ബാക്കി വരികളില്‍ അക്ഷരത്തിന്റെ സ്വല്‍പം പ്രശ്നമുള്ളാതു തീര്‍ത്തു തരുവാന്‍ പൊതുവാളനോട്‌ അപേക്ഷിച്ചിരിക്കയണ്‌ അതു കിട്ടിയാല്‍ മുഴുവനാക്കാം.

തബല ചേര്‍ത്തു പാടിയ നൊമ്പരപ്പൂവെന്ന കവിത കിരന്‍സിനും ബഹുവ്രീഹിക്കും അയച്ചു കൊടുത്തിട്ടുണ്ട്‌. നന്നായി പാടുന്നവര്‍ പാടിയാല്‍ കേള്‍ക്കാന്‍ ഒരു സുഖമുണ്ടായിരിക്കുമല്ലൊ. അതു അവര്‍ ചെയ്തയച്ചു തരും.

Anonymous said...

മനോഹരമായിട്ടുണ്ട്‌ വരികളും ആലാപനവും...പൊതുവാളനും പണിയ്ക്കര്‍ സാറിനും അഭിനന്ദനങ്ങള്‍...ബാക്കികൂടെ കേള്‍ക്കാന്‍ അതിയായ ആഗ്രഹമുണ്ട്‌..ഉടനെ പാടിക്കേള്‍ക്കാന്‍ കഴിയുമെന്നു പ്രതീക്ഷിയ്ക്കുന്നു...

Unknown said...

പാടാനറിയില്ലെങ്കിലും പദങ്ങള്‍ ചേര്‍ത്തുവെച്ച് ഞാനെഴുതുന്ന വരികള്‍ പാടിക്കേള്‍ക്കാനുള്ള അത്യാഗ്രഹം എന്നുമുണ്ട് കൂടെ.

പണിക്കര്‍ മാഷ്, അനംഗാരി എന്നിവരുടെ മുന്‍‌കയ്യില്‍ ബൂലോകത്തെ സംഗീത സ്‌നേഹികള്‍ അവ പാടിക്കേള്‍ക്കുമ്പോള്‍ എനിക്കതിയായ സന്തോഷമുണ്ട്.

“സ്വപ്നത്തിന്‍ ചില്ലുജാലകം തുറന്നു നീ “ എന്നു തുടങ്ങുന്ന ഈ ഗാനം ഏറെ താമസിയാതെ പണിക്കര്‍ സാര്‍ പാടിപ്പൂര്‍ത്തിയാക്കി പോസ്റ്റ് ചെയ്യുമെന്ന് കരുതുന്നു.

കൂടാതെ ഞാന്‍ ആവശ്യപ്പെട്ടതനുസരിച്ച് “നൊമ്പരപ്പൂവേ...” എന്നു തുടന്നുന്ന ഒരു ഗാനവും മാഷ് ട്യൂണ്‍ ചെയ്തിട്ടുണ്ട് അത് ശ്രീജിത്ത് വഴി കിരണിന്റെ കൈയിലാണിപ്പോള്‍ അതും കിരണ്‍ നന്നായി പാടി പോസ്റ്റ് ചെയ്യും എന്നു കരുതുന്നു.

ഇവയൊക്കെ പാടുകയും കേള്‍ക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്ന എല്ലാ ബൂലോക സഹോദരങ്ങള്‍ക്കും എന്റെ ഹൃദയംഗമമയ നന്ദി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഈ ഗാനത്തിന്റെ ചരണം ഇന്ദു എന്ന അനുഗൃഹീത ഗായികയുടെ ശബ്ദത്തില്‍
ഇവിടെ കേള്‍ക്കാം