Tuesday, January 16, 2007

പണിക്കര്‍ സാര്‍ പാടുന്നു.

ഇന്‍ഡ്യാ ഹെറിറ്റേജ് എന്ന പേരില്‍ ബൂലോഗത്ത് എഴുതുന്ന ശ്രീ.പണിക്കര്‍ സാര്‍, പൊതുവാളന്റെ കവിയരങ്ങില്‍ തന്നെ പകര്‍ത്തിയിട്ടുള്ള സ്വരരാഗസാന്ദ്രമാം എന്ന ഗാനം ഈണം ചെയ്ത് പാടുന്നു.

14 comments:

അനംഗാരി said...

ഇന്‍‌ഡ്യാ ഹെറിറ്റേജ് എന്ന പേരില്‍ ബൂലോഗത്തെഴുന്ന ശ്രീ.പണിക്കര്‍ സാര്‍,പൊതുവാളന്‍ കവിയരങ്ങില്‍ പകര്‍ത്തിയ സ്വരരാഗ സാന്ദ്രമാം എന്ന ഗാനം ഈണം ചെയ്ത് പാടുന്നു.

ഓ:ടോ:അദ്ദേഹത്തിന്റെ ഇന്റര്‍നെറ്റ് തകരാറായതിനാല്‍ എനിക്കയച്ച് തന്നതാണ്.

Unknown said...

പണിക്കര്‍ സാര്‍,

ഗാനം കേട്ടു.
നന്നായിരിക്കുന്നു.

എന്റെ വരികള്‍ക്ക് ഈണമിട്ട് പാടിയ പണിക്കര്‍ സാറിനും,അതിനു പിന്നില്‍ പ്രവര്‍ത്തിക്കുകയും ഇവിടെ പകര്‍ത്തി കേള്‍പ്പിച്ച ശ്രീ അനംഗാരിക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

ആരോടും വെളിപ്പെടുത്താതെ വെച്ച എന്റെ പിറന്നാളിന് അറിയാതെയെങ്കിലും നിങ്ങള്‍ തന്ന സമ്മാനമായി ഞാനിത് കരുതുന്നു.

നന്ദി ...നന്ദി... നന്ദി....

വേണു venu said...

പണിക്കര്‍ മാഷിന്‍റെ സം‌വിധാനവും ആലാപനവും ഹൃദ്യമായിരുന്നു.ആശംസകള്‍.
ഒരിക്കല്‍ അദ്ദേഹത്തിന്‍റെ വിശ്വകലാ...എന്നു തുടങുന്ന വരികളും കേട്ടിരുന്നു.

Anonymous said...

അനംഗാരി,

MP3 ഉണ്ടെങ്കില്‍ അയച്ചുതരിക! ഇവിടെ odeo site block ആണ്‌.
thanks

അനംഗാരി said...
This comment has been removed by a blog administrator.
അനംഗാരി said...

പൊതുവാളാ പിറന്നാളാശംസകള്‍.
അത്തി ഈ തപാല്‍ അയക്കുന്നു.നോക്കുക.
നന്ദി.

സിദ്ധാര്‍ത്ഥന്‍ said...

വളരെ സന്തോഷമായി! ഞാന്‍ കുറേ നേരമായി സ്വരരാ‍ാഗസാന്ദ്രമാം എന്നു പാടി നടക്കുന്നു.
പണിക്കര്‍സാറിനും അനംഗാരിക്കും പൊതുവാളനും അഭിനന്ദനങ്ങള്‍.
പൊതുവാളനു് ഒരു ഹാപ്പി ബര്‍ത്ഡേ എക്സ്ട്രാ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സ്വരരാഗസാന്ദ്രം ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതില്‍ സന്തോഷം.

പൊതുവാളന്‍ പിറന്നാള്‍ ചിലവു ചെയ്യാതിരിക്കനാണോ ഒളിച്ചു വച്ചിരുന്നത്‌? ആശംസകള്‍.

ഗായത്രിയുടെ
"മിഴിച്ചെപ്പില്‍ നിന്നു വാര്‍ന്ന --"

എന്ന കവിതക്ക്‌ ഒരു ഈണം തോന്നി വരുന്നു.
വിരോധമില്ലെങ്കില്‍, അനുവാദം തന്നാല്‍ അതും കൂടി ചിട്ടപെടുത്താം ആരെങ്കിലും അംഗനാരത്നത്തെ കൊണ്ട്‌ പാടിക്കുകയും ആകാം

അനംഗാരി said...

പണിക്കര്‍ സാറെ.അത് ആരതി തന്നെയാവട്ടെ.

Unknown said...

കവിയരങ്ങിലെത്തി പ്രിയപ്പെട്ട പണിക്കര്‍സാറാലപിച്ച ഗാനമാസ്വദിച്ച എല്ലാവര്‍ക്കും നന്ദി.

വേണു:)
പണിക്കര്‍ സാറിന്റെ ശബ്ദം ഇനിയുമേറെ നമ്മള്‍ കേള്‍ക്കും.

അത്തിക്കുര്‍‌ശി:)
mp3കിട്ടിയിരിക്കും എന്നു കരുതുന്നു
അനംഗാരി ഒരു മെയിലയക്കുന്ന കാര്യം പറഞ്ഞിരുന്നു .എനിക്കു കിട്ടിയില്ല.

അനംഗാരി:)
പിറന്നാളാശംസകള്‍ക്കുനന്ദി.

സിദ്ധാര്‍ത്ഥാ:)
സന്തോഷം..നന്ദി..

ഇന്‍‌ഡ്യാ ഹെറിറ്റേജ് (പണിക്കര്‍ സര്‍):) :)
വളരെ നന്നായിട്ടുണ്ട്,അതു പോലെ തന്നെ ആരതി മേനോന്‍ ആലപിച്ചതും വളരെ നന്നായിരുന്നു. ആ കുട്ടിയോടും എന്റെ കൃതജ്ഞത അറിയിക്കുക.

പിന്നെ പിറന്നാള്‍ ചിലവിന്റെ കാര്യം; ഓര്‍ത്തുവെക്കും എന്നല്ലാതെ ആഘോഷിക്കുന്ന പതിവൊന്നുമില്ല.മാത്രവുമല്ല ബൂലോകത്ത് കൂടുതല്‍ ആളുകള്‍ക്കും എന്നെ അറിയാന്‍ വഴിയില്ല. പക്ഷെ അപ്രതീക്ഷിതമായി ആ ഗാനം പാടിക്കേട്ടപ്പോള്‍ അതെനിക്കു കിട്ടിയ ഒരു പിറന്നാള്‍ സമ്മാനം പോലെ തോന്നിപ്പോയപ്പോള്‍ പറഞ്ഞുപോയതാണ്.

ഇനിയുമിനിയും നല്ല ഗാനങ്ങള്‍ ബൂലോകത്തിന് സംഭാവന ചെയ്യാന്‍ താങ്കള്‍ക്കു കഴിയട്ടെ എന്നാശംസിക്കുന്നു.

പിറന്നാളാശംസകളറിയിച്ച എല്ലാവര്‍ക്കും നന്ദി ഒരിക്കല്‍ക്കൂടി.....

പണിക്കര്‍ സാര്‍ ആലപിച്ച ഗാനം വളരെ ഹൃദ്യമായി. "മിഴിച്ചെപ്പില്‍ നിന്നു വാര്‍ന്ന" എന്ന ഗാനം എഴുതുമ്പോള്‍
എന്റെ മനസ്സില്‍ തോന്നിയ ഒരു ഈണം അയച്ചു തരട്ടെ..

Anonymous said...

ഇതൊരു കലകലക്കന്‍ ആശയം തന്നെ..കവിതകള്‍ നല്ല ഈണമിട്ട് ആലപിക്കുക..വൌ..വിശ്വകലാശില്‍പ്പികളേ കേട്ടാല്‍ത്തന്നെയറിയാം പണിക്കര്‍ സാബൊരു ഉസ്താദാണെന്ന്,വീണ്ടും ഇവിടെ നല്ല ഒരീണം കേള്‍ക്കുമ്പോള്‍ സന്തോഷം.പൊതുവാളന്റെ പിറന്നാള്‍ മധുരമായ ഗാനം കേള്‍ക്കാന്‍ നല്ല ശാന്തതയുണ്ട് കേട്ടോ.നല്ല ഗാനം,പിന്നണിയില്‍ പ്രവര്‍ത്തിച്ച അനംഗാരിച്ചേട്ടായിക്കും അഭീനന്ദനം,പൊതുവാളനു പിറന്നാളാശംസകളും..!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സാരംഗി ക്ഷമിക്കണം.
മിഴിച്ചെപ്പില്‍ നിന്നു -- എന്നു തുടങ്ങുന്ന ഗാനം എഴുതിയത്‌ ഗായത്രി എന്നു തെറ്റി എഴുതിപ്പോയതിന്‌. ഞാന്‍ ഇന്ന് ഒരു ഈണം അനംഗാരിക്കയച്ചു കൊടുത്തിട്ടുണ്ട്‌. താങ്കളുടെ ഈണം indiaheritage@yahoo.co.in എന്ന അഡ്രസിലേക്ക്‌ അയച്ചു തരുമോ. ഒന്നില്‍ കൂടുതല്‍ ഈണം വേണമെങ്കിലും നമുക്കു പരീക്ഷികാമല്ലൊ.

കിരണ്‍സേ അത്രയും അങ്ങു വേണോ? പാട്ട്‌ ഇഷ്ടപ്പെട്ടതില്‍ സന്തോഷം

വടക്കേ ഇന്‍ഡ്യയില്‍ വന്നതിനു ശേഷം മലയാളം ഇവിടെ പറ്റാത്തതു കൊണ്ട്‌ ഹിന്ദിയില്‍ ഒരു ഗാനം എഴുതി സംവിധാനം ചെയ്തത്‌ ചില നല്ല പാട്ടുകാരെ കൊണ്ട്‌ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പാടിച്ചതും ആണ്‌ ഇവിടെ കാണാം. ഈ പാടിയിരിക്കുന്നത്‌ അവരല്ല- ( ശബ്ദം കേട്ടാല്‍ തന്നെ മനസ്സിലാകും)
കേട്ട്‌ അഭിപ്രായം പറയുമല്ലൊ.
( it was already posted previously)
http://geocities.com/indiaheritage/new.mp3