ഫാദര്‍:ഷാജി തുമ്പേച്ചിറയിലിന്റെ “അമ്മ”എന്ന കവിതാസമാഹാരത്തിലെ “പശ്ചാത്താപം”എന്ന കവിത.
അധികമാരുമറിയപ്പെടാത്ത ഒരു ക്രിസ്ത്യന്‍ പുരാണം,ക്രൂരനായിരുന്ന നികുത്തിപ്പിരിവുകാരനായ അരിമത്യായിലെ ജോസഫ് തന്റെ ഹൃദയം തന്നെ ക്രിസ്തുവിന് കല്ലറയാക്കി നല്‍കുന്ന ഒരു പശ്ചാത്താപത്തിന്റെ കവിതാവിഷ്ക്കാരം..
ആലാപനം : കിരണ്‍സ്..!!
Broadband Player
powered by ODEO
Dial-up Player:
Right Click and save target as to download this song.
2.Lo-Fi Mp3
എന്നെയറിയുമോ നിങ്ങള്‍ എന്റെ പേരിന്നറിയുമോ നിങ്ങള്‍ (2)
കാല്‍ വരിക്കുന്നിന്റെ ഓരത്തിരിക്കുമെന്‍ നെഞ്ചിന്റെ നൊമ്പരം
കേള്‍ക്കുമോ നിങ്ങള്‍ ..എന്റെ ഹൃദയവിലാപ തലമറിയുമോ നിങ്ങള്‍..(2)
കുരിശോടു കൂടി നീ വീഴവേ ഞാനുമാപ്പൂഴിയില്‍ വീണെന്റെ നാഥാ..
മുട്ടുകള്‍ പൊട്ടീയൊലിക്കവേ എന്മനം ചോര വിയര്‍ത്തെന്റെ ദേവാ
നിന്റെ അരികിലെത്താനെന്റെ നെഞ്ച് പിടക്കുന്ന കാര്യവും നീയിന്നറിഞ്ഞു
എന്റെ ഉള്ളിന്റെയുള്ളും നീ കാണ്മൂ...
ദൂരത്തിരുന്നു ഞാന്‍ പ്രത്തോറിയത്തിലെ രോദനം കേട്ടെന്റെ നാഥാ
തീകാഞ്ഞിരുന്നോരാ ശിമയോന്റെ നെഞ്ചിലെ തീക്കല്‍ക്കൂനയും കണ്ടു..
ആ നിസ്സഹായദുഖത്തില്‍ തൂവല്‍കൊഴിഞ്ഞൊരു വെള്ളരിപ്രാവായ് നിന്നു
മനം വെള്ളിടിയേറ്റ പോല്‍ നിന്നു..(2)
എന്റെ നെഞ്ചില്‍ ഈ ഇടനെഞ്ചില്‍ .എന്റെ കണ്ണീരില്‍ ശുദ്ദനാര്‍ദീനും ചേര്‍ത്ത്
നിന്റെ തിരുമുറിപ്പാടുകള്‍ വച്ചു കെട്ടിപ്പൊതിഞ്ഞ് ..പൊന്നു പോലെ നിന്നെ ഞാന്‍
സംസ്ക്കരിച്ചത് ഇന്നെന്റെ ഹൃദയത്തിലത്രേ..(2)
വെള്ളത്തെ വീഞ്ഞാക്കി മാറ്റിയ നാഥന്ന് വെള്ളം കൊടുപ്പതിനായി
സ്നേഹിതരാണെന്നു ഭാവിച്ചവരില്ല..ദൂരത്തവര്‍ പോയൊളിച്ചേ..
നിന്റെ ചാരത്തെ വൈരികള്‍ നീട്ടിയ പാത്രത്തില്‍ കയ്പ്പാണെന്നവിടുന്നറിഞ്ഞു
ഒക്കെ ദൂരത്ത് നിന്നീ..പാപി കണ്ടു..
ഒരു നയാ പൈസ പോലും വാങ്ങാതെ ഞാനീ കല്ലറ നല്‍കാം
സൌജന്യമാണെങ്കിലുമിത് എന്റെ നീച പാപങ്ങളുടെ നിഴല്‍ ഇഴയുമീ മണ്ണ്
എന്റെ ഖോര പാപങ്ങളുടെ പാമ്പിഴയുമീ ഗുഹ..
നിന്റെ ജഡം പോലും വെറുക്കുമെന്നോര്‍ത്തിന്ന് നീറിപ്പുകയുന്നു ഞാന്‍ (2)
ജീവിച്ചിരിക്കേ നിനക്കായി ഒന്നുമേ ഞാനേകിയില്ലെന്റെ നാഥാ.
കൂടിരുന്നൊരുമാത്ര സ്നേഹം പകരുവാന്‍ അന്നെനിക്കായില്ല നാഥാ
നിന്റെ മൃതദേഹമെങ്കിലും പൂജിച്ചു വയ്ക്കുവാന്‍ കൊതിയോടെ ഞാനിന്നു നില്‍പ്പൂ..
ഇതതിമോഹമാണെങ്കില്‍ മാപ്പ്..(3)
ഈ കല്ലറ ശൂന്യമാമീ ഹൃദയ കല്ലറ..
നിന്റെ മൃതസംസ്ക്കാരത്തിനു നല്‍കുന്ന എന്നെ
അരിമത്യായിലെ ഈ പാപിയേ നീ സ്വീകരിക്കേണമേ..!!
Saturday, January 20, 2007
Subscribe to:
Post Comments (Atom)
5 comments:
കിരണ്‍ അയച്ച് തന്ന ഒരു കവിതയാണിത്.കിരണിന് ഇവിടെ പകര്‍ത്താന്‍ കഴിയാഞ്ഞതിനാല്‍ എനിക്ക അയച്ച് തന്നത് ഞാന്‍ കിരണിന് വേണ്ടീ പകര്‍ത്തുന്നു.
കിരണിന് നന്ദി.
കിരണ്‍സ്,
നല്ല കവിത, നല്ല ആലാപനം.
അനംഗാരീ പുതിയ കവിതകളെയും കവികളെയും പരിചയപ്പെടുത്താനുള്ള താങ്കളുടെ ഈ ഉദ്യമം വിജയമാകുന്നതില്‍ സന്തോഷിക്കുന്നു.
അനംഗാരിച്ചേട്ടാ കവിയരങ്ങില്‍ എന്നെയും ഉള്‍പ്പെടുത്തിയതിന് ,കവിത ആലാപനം പോസ്റ്റ് ചെയ്യാനുള്ള ടെക്നിക്കല്‍ ഹെല്‍പ്പിന് ,എല്ലാറ്റിനും നന്ദി.
ഖത്തറിലെ “അരങ്ങ്” എന്ന മലയാളി സംഘടനയില്‍ ഒരിക്കല്‍ കാവ്യലാപന മത്സരത്തിനു വേണ്ടി പൊടി തട്ടിയെടുത്തു പഠിച്ച കവിതയായിരുന്നു ഇത്.
പൊതുവാള്‍ജീ..നന്ദി..:)
വളരെ നന്നായിരിയ്ക്കുന്നു..
അഭിനന്ദനങ്ങള്‍...
കിരണ്‍.. വളരെ മനോഹരമായിരിയ്ക്കുന്നു..കവിതയും ആലാപനവും. ഇതു പോസ്റ്റ് ചെയ്ത അനംഗാരിയ്ക്കും ഹൃദയം നിറഞ്ഞ നന്ദി.
Post a Comment