Wednesday, January 10, 2007

രാഗപൂജ

അര്‍ക്കനെ കാണാതന്നാദ്യമാ‍യാ
സൂര്യകാ‍മിനി കണ്ണീര്‍ തൂകിയോ
പൊന്നിളം ഗാത്രം തെന്നല്‍ തഴുകവേ
അവള്‍ തന്‍ കണ്ഠമിടറിയോ

ആ മനം കാണാന്‍ നിനക്കായില്ലെന്നോ
നിന്നൊര്‍മ്മകള്‍ ചുടു നിശ്വാസങ്ങളായ്
അവള്‍തന്നന്തരംഗം പൂരിതമാക്കവേ
എങ്ങുപോയ് മറഞ്ഞു നീ ദേവാ

ഈ പുലര്‍കാലം മത്രമാണവള്‍ തന്‍ കനവില്‍
മധുരതരമൊരു സ്വപ്നമായ് നീയവള്‍ തന്‍
അന്തരാത്മാവില്‍ അറിയാതെ നിറയവേ
എങ്കിലും നീ വന്നില്ലല്ലോ ദേവാ, ഒരു നോക്കു കാണാന്‍

മഞ്ഞിന്‍ കണങ്ങള്‍ തീര്‍ത്ത ശയ്യാതല്‍പ്പത്തില്‍
മഞ്ഞപ്പട്ടു പുതച്ചവള്‍ നിനക്കായ് കാത്തിരുന്നു
മഴമേഘങ്ങള്‍ മാറാനായവള്‍ കൈകൂപ്പി നിന്നു
മിഴികള്‍ ചിമ്മാതെ അവള്‍ നിനക്കായ് കാത്തിരുന്നു

അംബരം ചുവന്നില്ല, കിഴക്കുണര്‍ന്നില്ല
മധുരിത സ്വപ്നനങ്ങളൊരായിരം
ആവണിപ്പൂക്കളാ‍യ് അവളില്‍ നിറയവേ
അവള്‍ മിഴിനീരോടെ ദേവനായ് കാത്തിരുന്നു

നീയറിയാതാ വഴിത്താരയില്‍ ഹൃദയപുഷ്പ ദലങ്ങള്‍
വിതറി കാത്തിരുന്നതും പിന്നെ നിഷ്ഫലമായൊരാ
കാത്തിരിപ്പിന്നന്ത്യത്തില്‍ സന്ധ്യതന്‍ മടിയില്‍
നീ തലചായ്ക്കവേ അവള്‍ തന്‍ മിഴികള്‍ ഈറനായ്

അര്‍ഹയല്ലെങ്കിലും നിന്‍ രാഗത്തിനായ് കാത്തനേരം
ഒഴിഞ്ഞു മാ‍റിയതെന്തെ സഖേ പിറ്റേന്നംബരമദ്ധ്യേ
അടങ്ങാ‍ത്ത കലിയുമായ് നില്‍ക്കും നിന്നെ കണ്ടവള്‍
മന്ദസ്മിതം പൊഴിച്ചുനിന്‍ ‍ ചാരത്തണയും നേരം

കനല്‍ നാവുകളാല്‍ നീയവളെ ചുട്ടെരിച്ചിട്ടും
ആത്മാവിലെ കോണിലെങ്ങോ ഇന്നും
ഒരു തങ്ക വിഗ്രഹം പോല്‍ തിളങ്ങും
നിന്‍ രൂപം ഞാന്‍ കണ്ടുവല്ലോ ദേവാ

8 comments:

ഗായത്രി said...

സൂര്യനെ സ് നേഹിച്ച പാവം സൂര്യകാന്തിക്കുവേണ്ടി.

Unknown said...

അര്‍ത്ഥസമ്പുഷ്ടമായൊരു കവിത.

ലളിതമായ പദവിന്യാസത്തിലൂടെ ദുര്‍ഗ്രാഹ്യത എന്ന ഭൂതത്തെ അകറ്റി നിര്‍ത്തിയിരിക്കുന്നു.

അഭിനന്ദനങ്ങള്‍.

“അടങ്ങാ‍ത്ത കലിയുമായ് നില്‍ക്കും നിന്നെ കണ്ടവള്‍
മന്ദസ്മിതം പൊഴിച്ചവള്‍ ചാരത്തണയും നേരം“

ഈവരികളില്‍ അവള്‍ രണ്ടു പ്രാവശ്യം കയറി വരുന്നത് ചെറിയൊരു കല്ലുകടിക്ക് കാരണമാകുന്നു.

കവിത വായിച്ചുകഴിയുമ്പോള്‍ മനസ്സിലേക്കോടിവരുന്നത് ദൈവത്തിന്റെ മണവാട്ടിമാരായി സ്വന്തം ജീവിതം കൊണ്ട് ദേവാര്‍ച്ചന ചെയ്യുന്ന കാരുണ്യവതികളുടെ ഒരു സമൂഹത്തിന്റെ ചിത്രങ്ങളാണ്.

വല്യമ്മായി said...

നല്ല വരികള്‍.എല്ലാ പ്രണയങ്ങളും സഫലമാകട്ടെ

അനംഗാരി said...

നല്ല വരികള്‍.ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങള്‍.

Anonymous said...

Nannayi.......hridayam ishtapedunna varikal

jeevitharekhakal.blogspot.com

Anonymous said...

പൊതുവാളന്‍ വളരെ നന്ദി ആ തെറ്റു ചൂണ്ടിക്കാട്ടിയതിനു. അവിടെ “പൊഴിച്ചു നിന്‍”
എന്നതാണ്‍ ചേരുക എന്നു തോന്നുന്നു. ഡ്രഫ്റ്റില്‍ അങ്ങനെയായിരുന്നു. പകര്‍ത്തിയപ്പോള്‍ മാറിപ്പോയി!.

വല്ല്യമ്മായി, അനംഗാരി, മനു. നന്ദി.

Rasheed Chalil said...

നല്ല വരികള്‍... ഇഷ്ടമായി.

Anonymous said...

ഗായത്രി, കൊള്ളാമല്ലൊ കവിത.


keep it up.


എഴുത്തുകാരി.