നിണം വാര്‍ന്നൊരു മനസ്സുമായെന്‍
ജനിമൃതികള്‍ക്കിടയിലെ
നക്തമുഖപൂരിത ഗഹനങ്ങള്‍ താണ്ടുന്ന
ചക്രവാകപ്പക്ഷിയാണു ഞാന്‍
അമ്പേറ്റ കാന്തന്റെ മാറില്‍ നിന്ന്
ആയിരം ക്രൌഞ്ചങ്ങള്‍ ഉയിരിട്ടെണീക്കവേ
അവതന്‍ ചിറകടിയൊച്ചയാലന്നാ
അടവി പോലും നടുങ്ങി വിറയ്ക്കവേ
അന്നാദ്യമായ് ഞാനെന്‍ കൂട് വെടിഞ്ഞ്
അനാമൃതയാത്രയ്ക്കായ് ചിറകു വിരിച്ച്
അനന്തമാമീ വിഹായസ്സിലേയ്ക്കൂളിയിടവേ
നിനച്ചതില്ല ഞാനൊരിക്കലുമീ യാത്ര
പവിഴാധരങ്ങലില്‍ മുത്തമിട്ട് യാത്രയേകാന്‍
പരിഗൃഹീതനാം നാഥനന്നില്ലയെങ്കിലും
പലകുറി, അന്തര്യാമിയായ് അവനെന്‍
പ്രയാണ വീഥിയില്‍ തുണയായുണ്ടായിരുന്നു
ഇരുളിന്‍ മറവില്‍ കൂര്‍ത്ത ദ്രംഷ്ട്രകള്‍ കാട്ടി
കാത്തിരിപ്പൂ ക്രൂരനാം വന നക്രഞ്ചരന്‍
വേട്ടപ്പട്ടിയെപ്പോല്‍ അവനെന്‍ വിറയാര്‍ന്ന
മേനിയില്‍ ചാടിവീണോരു നേരം
ഇരുളില്‍ കരിമ്പടക്കാട്ടിനുള്ളില്‍ നിന്നെങ്ങോ
എന്‍ ദേവന്റെ ആത്മാവെത്തിയോ
ആ നക്രഞ്ചരന്റെ മേല്‍ ചാടി വീണുവോ
മൃതതാളമായ് പിന്നൊരു രോദനം മാത്രം
ചിറകു കുടഞ്ഞു ഞാനുയര്‍ന്നു പൊങ്ങിയാ
മരച്ചില്ലമേലിരുന്നു ഇരുളിലേയ്ക്കു മിഴി നട്ട്
പിന്നെയെപ്പൊഴൊ നിദ്ര വന്നു മാടി വിളിക്കവേ
പറന്നകന്നൂ ഞങ്ങള്‍ ദൂരെ നിലാവിന്‍ നാട്ടിലേയ്ക്
Subscribe to:
Post Comments (Atom)
13 comments:
എന്‍ ദേവന്റെ ആത്മാവെത്തിയോ
ആ നക്രഞ്ചരന്റെ മേല്‍ ചാടി വീണുവോ.....?
ചിറകു കുടഞ്ഞു ഞാനുയര്‍ന്നു പൊങ്ങിയാ
മരച്ചില്ലമേലിരുന്നു ഇരുളിലേയ്ക്കു മിഴി നട്ട്
പിന്നെയെപ്പൊഴൊ നിദ്ര വന്നു മാടി വിളിക്കവേ
പറന്നകന്നൂ ഞങ്ങള്‍ ദൂരെ നിലാവിന്‍ നാട്ടിലേയ്ക്
മനോഹരമായ കവിത... ബൂലോഗത്തേക്കു സ്വാഗതം.. നല്ല കവിതകള്‍ക്കായി കാത്തിരിക്കുന്നു.
കവിയരങ്ങിലേക്കു സ്വാഗതം,
ബോധവും മനസ്സുമാകുന്ന ചിറകടിച്ചുപറന്നു കൊണ്ടേയിരിക്കുമ്പോള്‍ ഗഗന വീഥിയിലേക്കു കൈചൂണ്ടി മാടിവിളിക്കുന്ന കുഞ്ഞുകിടാങ്ങള്‍ക്കു താലോലിക്കാന്‍ നീ വീണ്ടും വരിക ചക്രവാകപ്പക്ഷീ....
“പവിഴാധരങ്ങലില്‍ മുത്തമിട്ട് യാത്രയേകാന്‍
പരിഗൃഹീതനാം നാഥനന്നില്ലയെങ്കിലും
പലകുറി, അന്തര്യാമിയായ് അവനെന്‍
പ്രയാണ വീഥിയില്‍ തുണയായുണ്ടായിരുന്നു“
പ്രതീക്ഷ കൈവിടാതിരിക്കുക. അതെന്നും മുന്നോട്ടു നയിക്കുന്ന ഗതികോര്‍ജ്ജമാവട്ടെ.
mmmmmmmmm
ചക്രവാകപ്പക്ഷി
നിണം വാര്‍ന്നൊരു മനസ്സുമായെന്‍
ജനിമൃതികള്‍ക്കിടയിലെ
നക്തമുഖപൂരിത ഗഹനങ്ങള്‍ താണ്ടുന്ന
ചക്രവാകപ്പക്ഷിയാണു ഞാന്‍
അമ്പേറ്റ കാന്തന്റെ മാറില്‍ നിന്ന്
ആയിരം ക്രൌഞ്ചങ്ങള്‍ ഉയിരിട്ടെണീക്കവേ
അവതന്‍ ചിറകടിയൊച്ചയാലന്നാ
അടവി പോലും നടുങ്ങി വിറയ്ക്കവേ
അന്നാദ്യമായ് ഞാനെന്‍ കൂട് വെടിഞ്ഞ്
അനാമൃതയാത്രയ്ക്കായ് ചിറകു വിരിച്ച്
അനന്തമാമീ വിഹായസ്സിലേയ്ക്കൂളിയിടവേ
നിനച്ചതില്ല ഞാനൊരിക്കലുമീ യാത്ര
പവിഴാധരങ്ങലില്‍ മുത്തമിട്ട് യാത്രയേകാന്‍
പരിഗൃഹീതനാം നാഥനന്നില്ലയെങ്കിലും
പലകുറി, അന്തര്യാമിയായ് അവനെന്‍
പ്രയാണ വീഥിയില്‍ തുണയായുണ്ടായിരുന്നു
ഇരുളിന്‍ മറവില്‍ കൂര്‍ത്ത ദ്രംഷ്ട്രകള്‍ കാട്ടി
കാത്തിരിപ്പൂ ക്രൂരനാം വന നക്രഞ്ചരന്‍
വേട്ടപ്പട്ടിയെപ്പോല്‍ അവനെന്‍ വിറയാര്‍ന്ന
മേനിയില്‍ ചാടിവീണോരു നേരം
ഇരുളില്‍ കരിമ്പടക്കാട്ടിനുള്ളില്‍ നിന്നെങ്ങോ
എന്‍ ദേവന്റെ ആത്മാവെത്തിയോ
ആ നക്രഞ്ചരന്റെ മേല്‍ ചാടി വീണുവോ
മൃതതാളമായ് പിന്നൊരു രോദനം മാത്രം
ചിറകു കുടഞ്ഞു ഞാനുയര്‍ന്നു പൊങ്ങിയാ
മരച്ചില്ലമേലിരുന്നു ഇരുളിലേയ്ക്കു മിഴി നട്ട്
പിന്നെയെപ്പൊഴൊ നിദ്ര വന്നു മാടി വിളിക്കവേ
പറന്നകന്നൂ ഞങ്ങള്‍ ദൂരെ നിലാവിന്‍ നാട്ടിലേയ്ക്
wwwwwwwww
ചക്രവാകപക്ഷിയുടെ സ്വപ്നലോകത്തേക്ക് കവിതയിലൂടെ സഞ്ചരിക്കാന്‍ വഴി തേടി വന്ന ചിത്രകാരനുമുന്നില്‍ ഫോണ്ട് മിസ്സിംഗ് വന്നപ്പോല്‍ കമന്റിലേക്ക് കോപ്പി ചെയ്തു വായിച്ചുനോക്കിയതാണ്. പദ്ധതി വിജയിച്ചു.
കവിത നന്നായിരിക്കുന്നു.
കവിത നന്നായി.അഭിനന്ദനങ്ങള്‍.
കവിത ഇഷ്ടമായി. :)
നന്ദി . കണ്ണൂരാന്‍, പൊതുവാളന്‍, ചിത്രകാരന്‍, അനംഗാരി, സൂ :)
ഗായത്രി,
കവിത കൊള്ളാം.ചെറിയ ചില സംശയങ്ങള്‍ വന്നു, “നക്തമുഖപൂരിത ഗഗനം“, “അനാമൃതയാത്ര“ എന്നീ പ്രയോഗങ്ങളുടെ അര്‍ത്ഥം പിടികിട്ടിയില്ല, നോക്കാന്‍ കയ്യില്‍ ശബ്ദതാരവലിയും ഇല്ല. തന്നോട് തന്നെ ചോദിക്കാം എന്നു വിചാരിച്ചു. വിവരം വര്‍ദ്ധിപ്പിക്കാന്‍ ബ്ലോഗ് ഉപയോഗിക്കാമല്ലോ അല്ലേ
:-)
സസ്നേഹം
ദൃശ്യന്‍
ഗായത്രി.....
വിഷാദം, കണ്ണുനീര്‍, ചായുന്ന തോളെല്ല്... ഇതൊന്നും ഒരിക്കലും മായില്ലെ സ്ത്രീമനസുകളില്‍ നിന്ന്
അടര്‍മിഴിതുള്ളികളില്‍ പടര്‍ന്നു കിടക്കുകയാണൊ.....ഇപ്പൊഴും നിങ്ങള്‍.... ?
ഇതൊക്കെ കണ്ടുകൊണ്ടാണു ഇഷ്ടമില്ലാഞ്ഞും ഞാന്‍ എഴുതി പോയത്
"മകളെ വളരാതിരിക്കുക നീ........
ചെറു മുകുളമായ് തന്നെ ചിരിക്കുക നീ " എന്ന്
Manu
jeevitharekhakal
ദൃശ്യന്‍,
കവിത വായിച്ചതില്‍ സന്തോഷം.
1) “നക്തമുഖ” എന്നാല്‍ അതിന്റെ ശരിക്കുള്ള അറ്ഥം സന്ധ്യ എന്നോ സന്ധ്യയ്ക്കുള്ള പ്രകാശം എന്നൊ ഒക്കെയാണ്‍ (എന്റെ കയ്യിലും നിഘണ്ടു ഇല്ല മുമ്പെങ്ങോ കുറിച്ചിട്ട കവിതയാണ്‍. പ്രസിദ്ധീകരിക്കാന്‍ ഇപ്പോള്‍ ഈ ഒരു മാദ്ധ്യമം ഉള്ളതുകൊണ്ട് പൊടി തട്ടിയെടുത്തതാണ്‍.
ഈ കവിതയില്‍ ഇരുണ്ട പ്രകാശം കുറഞ്ഞ എന്ന അര്‍ഥത്തിലാണ് എഴുതിയിട്ടുള്ളതു.
2) ഗഗനം അല്ല “ഗഹനം” ഗുഹ എന്ന അര്‍ത്ഥത്തിലാണെടുത്തതു.
ജനനത്തിനും മരണത്തിനും ഇടയിലുള്ള ഒരു പാത എന്നൊ ഗുഹ എന്നൊ ഒക്കെ പറയാവുന്ന ഒരിടം (അങ്ങനെയൊന്നുണ്ടോ? കാണുമായിരിക്കും!)
3) “അനാമൃതയാത്ര“ എന്നാല്‍ മരണമില്ലാത്ത യാത്ര എന്നാണുദ്ദേശിച്കതു.
ഇത് എന്റെ ഓര്‍മ്മയില്‍ നിന്നെഴുതിയതാണു. ഇതിലെ അര്‍ത്ഥവ്യത്യാസം ഉണ്ടെങ്കില്‍ ദയവായി അറിയുന്നവര്‍ പറഞ്ഞു തരണം.
വിഷ്ണു, അനംഗാരി, ശിവപ്രസാദ്, ഉമേഷ് എന്നിവരുടെയൊക്കെ സഹായം പ്രതീക്ഷിക്കുന്നു.

ഗായത്രി പറഞ്ഞ അര്‍ഥങ്ങളൊക്കെ ശരിയാണ്.ശബ്ദതാരാവലി നോക്കി.
നക്തമുഖ(സായം സന്ധ്യ,മഞ്ഞള്‍)
വിഷ്ണു നന്ദി :)
Post a Comment