ഋതുമാറി കാലം പിന്നെയുമീവഴിവന്നു
വസന്തത്തിന് മഞ്ഞിന് കണമായ്
പുല്നാമ്പുകളില് മുത്തുകള്‍ തിളങ്ങി
രാവിലെവിടെയോ പാല പൂത്തുലഞ്ഞു
കാറ്റിലെന്നെ മദിപ്പിക്കും പാലപ്പൂമണം
മനസ്സിന് വിഷാദമകറ്റും ചന്ദ്രികരാവ്
മെയ്യിന് തപം താഴ്ത്തും കുളിര്‍കാറ്റ്
പടികടന്നെത്തുന്ന ആതിരപ്പാട്ട്
ഇന്നിന്റെ സുഗന്ധം ഇന്നലെയ്ക്കു വഴിമാറി
രഥമുരുളും വഴികളില്‍ ഇന്നലെയുടെ കാവല്ക്കാര്
സര്പ്പപ്പാട്ടിന് ഈരടികളില്‍ ശോകത
സംഭ്രമനിറങ്ങളിലിഴഞ്ഞെത്തും കരിനാഗം
എണ്ണവരണ്ട് കരിന്തിരി കത്തിയ
നിലവിളക്കില്‍ ചിറകു കരിഞ്ഞ ശലഭം
ദൂരക്കണ്ണുമായ് ഉമ്മറത്തിണ്ണയില്‍
ആരെയൊ കാത്തിരുന്ന ബാല്യവിരഹം
ശാപവചനങ്ങളിരുള്‍ മൂടിയ അഗ്രഹാരം
ഓര്‍മ്മകളില്‍ വിശപ്പിന്റെ വിറയല്‍
കണ്ഠത്തില് ദാഹത്തിന്റെ വരള്‍ച്ച
മനസ്സില്‍ നിര്‍വ്വികാരതയുടെ മരവിപ്പ്
പുറകോട്ടിനിയും ഉരുളാന്‍ മടിയ്ക്കുന്ന
ഓര്‍മ്മരഥം വേരുകളില്‍ തട്ടി നിന്നു.
(എന്റെ ബ്ലോഗിലും ഇതിട്ടിട്ടുണ്ട്)
Subscribe to:
Post Comments (Atom)
12 comments:
എന്റെ കവിത “ഓര്‍മ്മച്ചെപ്പ്” ഇവിടെയും പോസ്റ്റ് ചെയ്യുന്നു.
ഫോണ്ട് ഇത്തിരി കൂടി വലുതാക്കിക്കൂടെ???
'പുറകോട്ടിനിയും ഉരുളാന്‍ മടിയ്ക്കുന്ന
ഓര്‍മ്മരഥം വേരുകളില്‍ തട്ടി നിന്നു.'
നന്നായിട്ടുണ്ട്,
രഥത്തിന്റെ കടിഞ്ഞാണ്‍ ഓര്‍മ്മകള്‍ക്കു കൈമാറി പുറകോട്ടു ചലിക്കാന്‍ അവസരമൊരുക്കാതെ ഇന്നിന്റെ സുഗന്ധത്തില്‍ ലയിച്ച് നാളെയേക്കുറിച്ചുള്ള വര്‍ണ്ണസ്വപ്നങ്ങളുടെ തിരക്കഥാരചനയ്ക്ക് തിരി തെളിക്കുക.
കണ്ണൂരാനെ :) കണ്ണ് തീരെ പിടിക്കിണില്ല്യാ അല്ലെ. ശരിയാക്കാം.
പൊതുവാളന്‍ :) നന്ദി
ഗായത്രിക്കു,
ഓര്‍മ്മചെപ്പു നന്നായിരുന്നു!അഭിനന്തനങ്ങള്!.ഇനിയും നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു........
മധുരം ഗായതി..
തുടക്കത്തില്‍ മനസ്സില്‍ സുഗന്ധപൂരിതമായ തെന്നലേറ്റ പ്രതീതി
പക്ഷേ, പിന്നെ എവിടെയൊക്കെയോ ചുട്ടുപൊള്ളി.
ഒരു പുതിയവായനക്കാരനുകൂടി ഇടമുണ്ടോ?
ഗായത്രി,
ആദ്യമായാണ് താങ്കളുടെ രചന വായിക്കുന്നത്. ആശയം ഇഷ്ടമായി. നന്ദി.
അനംഗാരിമാഷേ,
കവിയരങ്ങില്‍ ചേര്‍ന്നാലോ ഞാനും? ഇപ്പോള്‍ കുറച്ചു ധൈര്യം വന്നപോലെ:-)
[വെറും അന്പത്തൊന്നക്ഷരങ്ങളല്ലേ ഉള്ളൂ കയ്യില്‍! അതുകൊണ്ട്, ഇതുവരെ ആരും എഴുതാത്തതോ പറയാത്തതോ ആയ എന്തെങ്കിലും എനിയ്ക്കു പറയാന്‍ കഴിയുമെന്ന് ഒട്ടും കരുതുന്നില്ല... എന്നാലും ഒരു മോഹം...കവിതയെഴുതാന്‍. വിദഗ്ദ്ധരുടെ കണ്വെട്ടത്താവുമ്പോള് എഴുതിത്തെളിയാന് അവസരമൊത്തുവരുമായിരിയ്ക്കും.]
"കവിയരങ്ങില്‍” വരുന്ന കവിതകളെ എഴുതിത്തെളിഞ്ഞ കവികള്‍ വിശകലനം ചെയ്യുന്ന സംവിധാനമുണ്ടാക്കാമോ? അതോ അത് എഴുത്തുകാരന്റെ/കാരിയുടെ സ്വാതന്ത്ര്യത്തിന്മേലുള്ള ഒരു കടന്നുകയറ്റം ആയിത്തീരുമോ?
അംഗങ്ങളുടെ അഭിപ്രായമറിയണമെന്നുണ്ട്.
നന്ദി
ജ്യോതിടീച്ചര്
ഒരു കാര്യം വിചാരിച്ചാല്‍ പിന്നെ നീട്ടിവക്കാന്‍ പാടില്ല മെയില്‍ ഐഡി ഇട്ടാല്‍ കവിയരങ്ങിലേക്കുള്ള ക്ഷണം ഉടന്‍ പ്രതീക്ഷിക്കാം ടീച്ചറെപോലെയുള്ളവര് ഇത്ര ചോദിക്കാനെന്തിരിക്കുന്നു?
അബദ്ധമായോ അനംഗാരിജിക്കിപ്പോള് രാത്രിയായതു കൊണ്ട് ഞാനങ്ങ് എഴുതിയതാണേ
ജ്യോതിടീച്ചര്
if you don't want to publicly give മെയില്‍ ഐഡി - send it to indiaheritage@yahoo.co.in
regards
മഹേഷ് ചെറുതന, മനു, നന്ദി.
ജ്യോതിടീച്ചര്, നന്ദി. തീര്‍ച്ചയായും വിശകലനം ചെയ്യണം. എന്നാലേ എന്നെപ്പോലുള്ളവര്‍ക്ക് എഴുത്തു നന്നാക്കാനാകൂ. കാതലുള്ള ഓരൊ വിമര്‍ശനവും തെറ്റു തിരുത്താനുള്ള വേദിയായി കാണാന്‍ മനസ്സ് ബൂലോകത്തൂള്ള എഴുത്തുകാറ്ക്ക് ഉണ്ടാവുമെന്നു തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതിനാല്‍ തീര്‍ച്ചയായും വിമര്‍ശന ബുദ്ധിയോടെ കവിത വായിക്കുകയും കമന്റിടുകയും വേണമെന്നു തന്നെയാണ് എനിക്കു പറയാനുള്ളതു. റ്റീച്ചര്‍ ഒരിക്കല്‍ കൂടി നന്ദി കവിത വായിച്ചതിന്.
ഗായത്രി,
കവിതയെ വിമര്‍ശിക്കാനൊന്നും ഞാന്‍ തുടങ്ങിയിട്ടില്ല. ‘എഴുതിത്തെളിഞ്ഞ നല്ല കവികള്‍ (എല്ലാം ആപേക്ഷികം എന്നു മറക്കുന്നില്ല, എങ്കിലും) ഇവിടെ കവിയരങ്ങത്ത് വഴികാട്ടികളായി ഉണ്ടാവുമോ‘ എന്നു ചോദിയ്ക്കുകയായിരുന്നു.
അതല്ല, ‘ആര്‍ക്കും ആരും വഴികാണിയ്ക്കേണ്ട ആവശ്യമില്ല, ഓരോരുത്തര്‍ക്കും അവരവരുടേതായ വഴി‘ എന്നും ഉണ്ടല്ലോ.
നന്ദി
ജ്യോതി
Post a Comment