Saturday, May 17, 2008

തത്തമ്മയില്‍ ശ്രീനാരായണഗുരുസ്വാമിയുടെ ദൈവദശകം

തത്തമ്മയില്‍ ശ്രീനാരായണഗുരുസ്വാമിയുടെ ദൈവദശകം കണ്ടു. അതൊന്ന്‌ പാടി പോസ്റ്റ് ചെയ്യുന്നു. സാധാരണ കേള്‍ക്കുന്ന ഒരു ഈണമാണ് തൊണ്ടയില്‍ വന്നത്‌ അത്‌ അതുപോലങു പാടി എന്നേ ഉള്ളു.



6 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശ്രീനാരായണഗുരുസ്വാമിയുടെ ദൈവദശകം

പാര്‍ത്ഥന്‍ said...

ദൈവദശകം കേട്ടു. വളരെ നല്ല ഈണം. ഞങ്ങള്‍ വേറെ ഒരു ഈണത്തിലാണ്‌ ചൊല്ലാറ്‌. ഈ ഈണം ചിലപ്പോള്‍ ഞങ്ങള്‍ കടമെടുക്കും.

അനംഗാരി said...

ഇതു ഇപ്പോഴാണ് കണ്ടത്.നന്നായിട്ടുണ്ട്.

തത്തമ്മ said...

ഹ്രസ്വലളിതമെങ്കിലും അമൂല്യമായ അര്‍ത്ഥവ്യാപ്തിയുള്ള ഈ കൃതി ചൊല്ലിക്കേള്‍പ്പിച്ചതിന് പ്രത്യേകംനന്ദി, ഡോക്റ്റര്‍ സാര്‍!

നമ്മുടെ കാലഘട്ടത്തിലെ സാധാരണ മലയാളം ഉപയോഗിക്കുന്ന ആളുകള്‍ക്ക് ഗുരുദേവന്റെ പല കൃതികളിലേയും ഭാഷാശൈലികളും പദപ്രയോഗവും ആശയക്കുഴപ്പം ഉണ്ടാക്കിയെന്നുവരാം. ഒറ്റനോട്ടത്തില്‍ വികലമെന്നു തോന്നാവുന്ന വരികള്‍ക്കിടയില്‍ പലപ്പോഴും നാം ഊഹിക്കാത്ത അര്‍ത്ഥങ്ങള്‍ ഒളിച്ചിരിക്കുന്നുണ്ടാവാം. അതുകൊണ്ടു തന്നെ ലഭ്യമായ എല്ലാ പതിപ്പുകളും പരിശോധിച്ച് കൂടുതല്‍ മൌലികമാണെന്നു തോന്നുന്ന രൂപമാണ് തത്തമ്മ അവിടെ എഴുതിച്ചേര്‍ക്കുന്നത്. പ്രക്ഷിപ്തങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഇതുതന്നെയാണ് ശരിയായ രൂപമെന്ന് നിസ്സംശയം പറയാന്‍ തത്തമ്മയ്ക്കാവുന്നില്ല.

ദൈവദശകത്തിലെ ഒന്നാം ശ്ലോകത്തില്‍ “ഭവാബ്ധിയ്ക്കോ-രാവിവന്‍‍‌തോണി” എന്ന ഭാഗത്ത് “ആവി + വന്‍‌തോണി” എന്നാണോ അതോ അക്ഷരപ്പിശകില്ലാതെ “ആരിവന്‍? + തോണി” എന്നാണോ അതോ ഇനിയും മറ്റൊരു വിധത്തിലാണോ എന്ന് തത്തമ്മയ്ക്കും പൂര്‍ണ്ണനിശ്ചയമില്ല. അറിവുള്ളവര്‍ ആധികാരികമായ പ്രമാണങ്ങള്‍ ചൂണ്ടിക്കാണിച്ച് തിരുത്തിത്തന്നാല്‍ ഉപകാരം!

ഹരിയണ്ണന്‍@Hariyannan said...

ദൈവദശകം കേട്ടു.
നല്ല ഈണത്തില്‍ പാടിയതിന് ഡോക്ടര്‍ക്ക് നന്ദി!!
ഇതിന്റെ എം.പി.ത്രീ കിട്ടുമോ?

ജ്യോതിര്‍മയി /ज्योतिर्मयी said...

തത്തമ്മയ്ക്കൊരു മുത്തം-

ഒരേസമയം ലളിതസുന്ദരവും ഗഹനചിന്തനീയവുമായ ശ്രീനാരായണകൃതികള്‍ കൂടുതല്‍ ജനങ്ങളിലേയ്ക്കെത്തേണ്ടതാണെന്നു തോന്നുന്നു. പണിക്കര്‍ ജി എന്തു രസമായി ചൊല്ലിയിരിയ്ക്കുന്നു! നന്ദി, പണിക്കര്‍ജിയ്ക്കും കവിയരങ്ങിനും.