Sunday, February 25, 2007

സാരംഗിയുടെ മിഴിച്ചെപ്പില്‍ എന്ന ഗാനം പണിക്കര്‍ സാര്‍ പാടുന്നു.

മിഴിച്ചെപ്പില്‍ നിന്നു വാര്‍ന്ന
മണിമുത്തൊന്നെടുത്തു ഞാന്‍
‍നിനക്കായി ദേവന്റെ മുന്നില്‍ വയ്ചു
വിതുമ്പുന്ന മനസ്സിന്റെ പടിവാതില്‍ തഴുതിട്ടു
വിട ചൊല്ലുന്നു വഴി പിരിയുന്നു..
(മിഴി)

ആകാശം നിറയുന്ന വര്‍ഷകാല മേഘങ്ങള്‍‍
‍ഹൃദയാംബരത്തിലും നിഴലേകുന്നു
നീയിറുത്ത പൂവിന്റെ നിറം വാര്‍ന്നോരിതളുകള്‍
‍ആത്മാവില്‍ അണയാത്ത ജ്വാലയാകുന്നു..
(മിഴി)

തിരകളിരമ്പുന്ന കടലിന്റെ തീരങ്ങള്‍
‍സമ്മാനമായ്‌ തന്ന ശങ്ഖുടയുന്നു
ഇനിയൊരു വാക്കിന്റെ വേദന പകരുവാന്‍
മടിക്കുന്നു ഞാന്‍, ഈ പടിയിറങ്ങുന്നു...





powered by ODEO

13 comments:

അനംഗാരി said...

സാരംഗി എഴുതിയ മിഴിച്ചെപ്പില്‍ എന്ന ഗാനം ഡോ:പണിക്കര്‍ സാര്‍ പാടുന്നു.

മലയാളത്തിന്റെ പ്രിയപ്പെട്ട കവി പി.ഭാസ്കരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌കൊണ്ട് ഞാനിത് മലയാള ബൂലോഗര്‍ക്ക് സമര്‍പ്പിക്കുന്നു.

ഓ. ടോ:വളരെ മനോഹരമായി പാടി ഈ ഗാനം ഭംഗിയാക്കിയ പണിക്കര്‍ സാറിന് അഭിനന്ദനങ്ങള്‍.

Anonymous said...

'മിഴിച്ചെപ്പ്‌' മനോഹരമായി ഈണമിട്ട്‌ പാടിയ ശ്രീ.പണിയ്ക്കര്‍ സാറിനും ഇത്‌ പോസ്റ്റ്‌ ചെയ്ത അനംഗാരിയ്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി...ഈ ഗാനം എനിയ്ക്ക്‌ വളരെ പ്രിയപ്പെട്ടതാണു..കവിയരങ്ങിന്റെ പ്രവര്‍ത്തകര്‍ക്ക്‌ എന്റെ ആശംസകള്‍!!

myexperimentsandme said...

വളരെ വളരെ നന്നായിരിക്കുന്നു.

വളരെ നല്ല കവിതയും വളരെ നല്ല ആലാപനവും. സാരംഗിക്കും പണിക്കര്‍ മാഷിനും അനംഗാരിക്കും നന്ദി.

evuraan said...

കൊള്ളാം, നന്നായിരിക്കുന്നു.

ഒരു കാര്യം ശ്രദ്ധയില്‍ പെട്ടതു:

പകര്‍പ്പവകാശം രചയിതാക്കള്‍ക്ക് മാത്രം നിക്ഷിപ്തം

അതിലും നന്നേല്ലേ പകര്‍പ്പവകാശം രചയിതാക്കളില്‍ മാത്രം നിക്ഷിപ്തം എന്നാക്കിയാല്‍?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സാരംഗിയുടെ മിഴിച്ചെപ്പില്‍ എന്നു തുടങ്ങുന്ന ഗാനം ആദ്യം ചെയ്ത ഈണം പലരെ കൊണ്ടും പാടിക്കാന്‍ ശ്രമിച്ചു നടന്നില്ല,

ഒരിടത്ത്‌ അയച്ചു കൊടുത്തിട്ടുണ്ട്‌. അവര്‍ക്ക്‌ വീട്ടില്‍ recording സംവിധാനം ഇല്ലാത്തതു കൊണ്ടായിരിക്കാം താമസിക്കുന്നത്‌.

അതുകൊണ്ട്‌ മറ്റൊരു ഈണത്തില്‍ അതു പാടി ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തുന്നു. മിക്സിംഗ്‌ ഞാന്‍ പഠിച്ചു വരുന്നതേയുള്ളു അതിന്റെ അപാകതകള്‍ ധാരാളം ഉള്ളത്‌ ക്ഷമിക്കുമല്ലൊ.

നല്ല ഗായകര്‍ പാടിയിരുന്നെങ്കില്‍ ഭാവവും മറ്റും നന്നായേനേ
കേള്‍ക്കുന്നവര്‍ക്കും അഭിപ്രായം അറിയിച്ചവ്‌അര്‍ക്കും നന്ദി

അനംഗാരിജീ, ഏവൂരാന്റെ വാക്കുകള്‍ ശ്രദ്ധിച്ചു കാണുമല്ലൊ. അതു തിരുത്തുവാന്‍ സാധിക്കില്ലേ?

Unknown said...

ഇത് വളരെ നന്നായിരിക്കുന്നു.
സാരംഗി,പണിക്കര്‍ സാര്‍ അഭിനന്ദനങ്ങള്‍.

എന്തായാലും അനംഗാരി ഉദ്ദേശിച്ചതു പോലെ കവിയരങ് കൊഴുക്കുന്നുണ്ട്. കൂടുതല്‍ കവികളും കവിതകളും ഗാനങ്ങളുമൊക്കെയായി.

പകര്‍പ്പവകാശ പ്രസ്താവനയില്‍ ഏവൂര്‍ജി ചൂണ്ടിക്കാണിച്ച തിരുത്തല്‍ വരുത്തിയിട്ടുണ്ട്.

വേണു venu said...

മനോഹരമായ വരികള്‍ക്കു് ഇണ‍ങ്ങുന്ന സംഗീതവും ആലാപനവും ഒത്തു ചേര്‍ന്നാല്‍, അതെത്ര ആസ്വാദ്യകരമാകും എന്നുള്ളതറിയാന്‍ തീര്‍ച്ചയായിട്ടും ഈ ഗാനം കേള്‍ക്കണം.
നല്ല വരികളെഴുതിയ സാരംഗിക്കും, ആ വരികളെ കൂടുതല്‍ നന്നാക്കിയ പണിക്കര്‍ സാറിനും അഭിനന്ദനങ്ങള്‍.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വേണൂജീ,
നല്ല ശബ്ദമാധുര്യമുള്ള ഗായകര്‍/ഗയികമാര്‍ പാടുവാന്‍ കൂടി സഹകരിച്ചിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു.
ആരെങ്കിലും മുന്നോട്ടു വന്നാല്‍ നല്ല കവിതകള്‍ ഇതേപോലെ ഈണം ഇട്ടു നമുക്കു അവതരിപ്പിക്കാം.

ജ്യോതിര്‍മയി /ज्योतिर्मयी said...

ഇപ്പോഴാണ് കേട്ടത്‌. വളരെ നന്നായിരിക്കുന്നു കവിതയും പാട്ടും.

നന്ദി,
ജ്യോതി.

മയൂര said...

സാരംഗിയുടെ വരികളും പണിക്കര്‍ സാറിന്റെ ആലാപനവും വളരെ നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്‍.

ലിഡിയ said...

വരികളിലേയും സംഗീതത്തിലെയും അത്രതന്നെ സ്വരത്തിലേയും ലാളിത്യമാണ് എന്നെ ആകര്‍ഷിച്ചത്.വളരെ നന്നായിരിക്കുന്നു

പൊറാടത്ത് said...

നല്ലൊരു പഴയ നാടകഗാനം കേട്ട അനുഭവം... നന്നായിരിയ്ക്കുന്നു പണിയ്ക്കര്‍ സാര്‍..

പാമരന്‍ said...

മനോഹരം..!

വരികളും സംഗീതവും ആലാപനവും.. സാരംഗിക്കും പണിക്കര്‍സാറിനും അഭിനന്ദനങ്ങള്‍..